Wednesday, April 30, 2025
HomeGulfതീ​പി​ടി​ത്ത അപകടങ്ങ​ൾ കുറക്കുന്നതിന്റെ ഭാ​ഗ​മാ​യി കുവൈറ്റിൽ ശക്തമായ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ

തീ​പി​ടി​ത്ത അപകടങ്ങ​ൾ കുറക്കുന്നതിന്റെ ഭാ​ഗ​മാ​യി കുവൈറ്റിൽ ശക്തമായ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ

കു​വൈ​ത്ത് സി​റ്റി: തീ​പി​ടി​ത്ത അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്ത് സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ന്നു. ജ​ന​റ​ൽ ഫ​യ​ർ ഫോ​ഴ്‌​സ് ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ൽ ക​ഴി​ഞ്ഞ ദി​വ​സം വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി.

കെ​ട്ടി​ട​ങ്ങ​ളി​ലെ​യും സ്ഥാപ​ന​ങ്ങ​ളി​ലെ​യും സു​ര​ക്ഷാ, അ​ഗ്നി പ്ര​തി​രോ​ധ സൗ​ക​ര്യ​ങ്ങ​ൾ സം​ഘം പ​രി​ശോ​ധി​ച്ചു. കെ​ട്ടി​ട​ങ്ങ​ളും ക്ര​മീ​ക​ര​ണ​ങ്ങ​ളും വി​ല​യി​രു​ത്തി. പ​രി​​ശോ​ധ​ന​യി​ൽ നി​ര​വ​ധി നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി.അ​ഗ്നി​സു​ര​ക്ഷ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി. നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി.

ഷു​വൈ​ഖി​ൽ ര​ണ്ടു ദി​വ​സം മു​മ്പ് സ​മാ​ന പ​രി​ശോ​ധ​നാ ന​ട​ത്തി​യി​രു​ന്നു. പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പും ന​ൽ​കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments