Saturday, May 10, 2025
HomeNewsതൃണമൂൽ കോൺഗ്രസിന് യുഡിഎഫ് മുന്നണിയിൽ പ്രവേശനമില്ല: അൻവർ പുറത്തു തന്നെ, സഹകരിച്ച് പ്രവർത്തിക്കാൻ ധാരണ

തൃണമൂൽ കോൺഗ്രസിന് യുഡിഎഫ് മുന്നണിയിൽ പ്രവേശനമില്ല: അൻവർ പുറത്തു തന്നെ, സഹകരിച്ച് പ്രവർത്തിക്കാൻ ധാരണ

മലപ്പുറം: പിവി അൻവറിന്റെ മുന്നണി പ്രവേശനത്തിന് പച്ചക്കൊടി കാട്ടാതെ യുഡിഎഫ്. പി.വി. അൻവറിന് യുഡിഎഫിൽ സഹയാത്രികൻ ആയി തുടരാം. തൃണമൂൽ കോൺഗ്രസിന് മുന്നണിയിൽ പ്രവേശനമില്ല. തൃണമൂൽ എന്ന നിലയിൽ മുന്നണിയിൽ എടുക്കാൻ ആവില്ലെന്ന് ഔദ്യോഗികമായി കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.

ഇന്ന് യുഡിഎഫും പി.വി അൻവറും തൽക്കാലം സഹകരിച്ച് പ്രവർത്തിക്കാൻ ധാരണയായിരുന്നു. കോൺഗ്രസ് നേതാക്കളും പി.വി അൻവറും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് സഹകരണത്തിന് ധാരണയായത്. പിന്നാലെയാണ് വിഷയത്തിൽ കോൺഗ്രസ് നേതൃത്വം ഔദ്യോഗിക പ്രതികരണം നൽകിയത്.

യുഡിഎഫ് പ്രവേശനം അടക്കമുള്ള കാര്യങ്ങളിൽ കോൺഗ്രസ് നേതൃത്വത്തിനു മുന്നിൽ അൻവർ ചില നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു. ഇക്കാര്യത്തിൽ കോൺഗ്രസിലെ ധാരണകൾ നേതാക്കൾ അൻവറിനെ തിരിച്ചും അറിയിച്ചു. പാർട്ടിയിലും യുഡിഎഫിലും കൂടുതൽ ചർച്ചകൾ അനിവാര്യമാണെന്നും കോൺഗ്രസ് നേതൃത്വം അൻവറിനെ അറിയിച്ചു. പി.വി അൻവർ ഒരു ഉപാധിയും മുന്നോട്ട് വെച്ചിട്ടില്ലെന്നായിരുന്നു കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞത്.

ചർച്ചയിൽ പൂർണ തൃപ്തിയെന്ന് പറഞ്ഞ അൻവർ തൃണമൂൽ കോൺഗ്രസിനെ ഇട്ടെറിഞ്ഞ് യുഡിഎഫിലേക്ക് പോകാൻ കഴിയില്ലെന്നും വ്യക്തമാക്കിയിരുന്നു. ഒരു മണിക്കൂർ നീണ്ടുനിന്ന ചർച്ചയിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല എന്നിവരാണ് കോൺഗ്രസ് നിലപാട് അൻവറിനോട് വിശദീകരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments