Wednesday, May 14, 2025
HomeUncategorizedലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം തുറക്കാൻ ഒരുങ്ങി ചൈന

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം തുറക്കാൻ ഒരുങ്ങി ചൈന

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം തുറക്കാൻ ചൈന ഒരുങ്ങുന്നു. തെക്കുപടിഞ്ഞാറൻ ചൈനയിലെ ഗ്വിഷോവിൽ ഹുവാജിയാങ് ഗ്രാൻഡ് കാന്യോൺ പാലത്തിന്റെ നിർമാണം അവസാന ഘട്ടത്തിലെത്തിയിരിക്കുകയാണ്. നദീനിരപ്പിൽനിന്ന് 2,051 അടി ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്.

നിലവിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലമായ ഫ്രാൻസിലെ മില്ലോ വയഡക്ടിനെക്കാൾ 947 അടി ഉയരം ഇതിന് കൂടുതലാണ്. ഗ്വിഷോ പ്രവിശ്യ എന്നത് ചൈനയിലെ സങ്കീർണമായ ഭൂപ്രകൃതിയുള്ള ഒരു പർവത പ്രദേശമാണ്. ‘ഭൂമിയിലെ വിള്ളൽ’ എന്ന് വിളിക്കപ്പെടുന്ന മനോഹരമായ ഹുവാജിയാങ് ഗ്രാൻഡ് കാന്യണിന് കുറുകെയാണ് ഈ പാലം.

ഷെൻ‌ഷെൻ നഗരത്തിൽനിന്ന് 800 മൈൽ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഗ്വിഷോ പോലുള്ള, താരതമ്യേന അവികസിതമായ പർവതപ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ചൈനയുടെ ശ്രമത്തിന്റെ ഭാ​ഗമാണ് ഈ പാലം. പാലം തുറന്നു കഴിഞ്ഞാൽ, കാറുകൾക്കും ട്രക്കുകൾക്കും ഈ പ്രദേശങ്ങളിലേക്കെത്താൻ എന്നത്തേക്കാളും എളുപ്പമാകും.

9,482 അടി നീളമുള്ള ഈ പാലം ഒരു സ്റ്റീൽ ട്രസ്സ് സസ്പെൻഷൻ പാലമാണ്. മൊത്തത്തിൽ, ഈ ട്രസ്സുകൾക്ക് ഏകദേശം 22,000 ടൺ ഭാരമുണ്ട്. ഇത് മൂന്ന് ഈഫൽ ടവറുകൾക്ക് തുല്യമാണ്. 2022 ജനുവരി 18-നാണ് പാലത്തിന്റെ നിർമാണം ആരംഭിച്ചത്. 2025 ജൂൺ 30-ന് പ്രവൃത്തികൾ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഗ്വിഷോവിലെ പ്രാദേശിക സ്റ്റേറ്റ് മീഡിയ അറിയിച്ചു. നിലവിൽ, ലോകത്തിലെ ഏറ്റവും ഉയരമുള്ള 100 പാലങ്ങളിൽ പകുതിയോളം ഗ്വിഷോവിലാണ്.

പാലം വരുന്നതോടെ ഹുവാജിയാങ് ഗ്രാൻഡ് കാന്യണിന് മുകളിലൂടെയുള്ള യാത്രാ സമയം രണ്ട് മണിക്കൂറിൽ നിന്ന് വെറും ഒരു മിനിറ്റായി കുറയുമെന്നാണ് സർക്കാർ മാധ്യമങ്ങൾ പറയുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചൈനയുടെ എൻജിനിയറിങ്ങ് രംഗത്തെ ഏറ്റവും പുതിയ നേട്ടമായാണ് ഇതിനെ കാണുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments