Thursday, May 1, 2025
HomeBreakingNewsപ്രത്യാശയുടെ ഈസ്റ്റർ

പ്രത്യാശയുടെ ഈസ്റ്റർ

കൊച്ചി: പ്രത്യാശയുടെയും സ്നേഹത്തിൻ്റെയും വിമോചനത്തിൻ്റെയും സന്ദേശം ഉയർത്തി ഈസ്റ്ററിനെ വരവേറ്റ് ക്രൈസ്തവ വിശ്വാസികൾ. പീഢാനുഭവങ്ങൾക്കും കുരിശു മരണത്തിനും ശേഷം യേശുക്രിസ്തു മൂന്നാംദിനം ഉയർത്തെഴുന്നേറ്റതിന്റെ ഓർമ്മയിലാണ് വിശ്വാസികൾ ഈസ്റ്റർ അഥവാ ഉയിർപ്പ് തിരുനാൾ ആഘോഷിക്കുന്നത്. പ്രത്യാശയുടെയും വിമോചനത്തിൻ്റെയും സന്ദേശമാണ് ഈസ്റ്റർ പങ്കുവെക്കുന്നത്. അൻപത് നോമ്പ് പൂർത്തിയാക്കിയാണ് ഉയിർപ്പ് തിരുനാളിൻ്റെ പ്രതീക്ഷാനിർഭരമായ പുലരിയിലേയ്ക്ക് വിശ്വാസികൾ കടന്നിരിക്കുന്നത്. ഈസ്റ്ററിനോട് അനുബന്ധിച്ച് വിവിധ പള്ളികളിൽ പുലർച്ചെ വരെ നീണ്ട പ്രാർത്ഥനാ ശുശ്രൂഷകളും ഈസ്റ്റർ തിരുക്കർമ്മങ്ങളും നടന്നു.

ഏവർക്കും ഈസ്റ്റർ ആശംസകളോടെ

മലയാളി ടൈംസ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments