വാഷിങ്ടൻ : അനധികൃത കുടിയേറ്റക്കാർ സ്വയം ഒഴിഞ്ഞുപോകാനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘ആകർഷകമായ’ പദ്ധതി. നാട്ടിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്ന അനധികൃത കുടിയേറ്റക്കാർക്ക് വിമാന ടിക്കറ്റും കുറച്ചു പണവും നൽകുന്ന പദ്ധതിയാണ് ചാനൽ അഭിമുഖത്തിൽ പ്രഖ്യാപിച്ചത്.
ക്രിമിനലുകളായ കുടിയേറ്റക്കാരുടെ കാര്യത്തിൽ മാത്രമാണ് അറസ്റ്റുൾപ്പെടെ കർശന നടപടികളെന്നും മറ്റുള്ളവരുടെ കാര്യത്തിൽ ഉദാരസമീപനത്തിനു തയാറാണെന്നുമുള്ള സൂചനയാണ് നൽകിയത്. അനധികൃത കുടിയേറ്റക്കാർ സ്വമേധയാ നാട്ടിലേക്കു പോയാൽ പിന്നീട് നിയമപരമായ മാർഗങ്ങളിലൂടെ യുഎസിൽ തിരികെ വരാമെന്നാണ് ട്രംപ് പറയുന്നത്.