ന്യൂഡൽഹി: ഇന്ത്യൻ സർക്കാരിന്റെ വിദേശകാര്യ മന്ത്രാലയം നോ ഇന്ത്യ പ്രോഗ്രാമിന്റെ (Know India Programme – KIP) 82-ാമത് പതിപ്പ് പ്രഖ്യാപിച്ചു. ഇന്ത്യൻ പ്രവാസി യുവാക്കൾക്കുള്ള പരിപാടിയിലേക്ക് 21 നും 35 നും ഇടയിൽ പ്രായമുള്ള ഇന്ത്യൻ വംശജരായ യുവാക്കൾക്ക് അപേക്ഷിക്കാം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇന്ത്യ സന്ദർശിക്കാൻ അവസരം ലഭിക്കും. ഇന്ത്യൻ സംസ്കാരം, പാരമ്പര്യങ്ങൾ, കല, ഇന്ത്യയിലെ ആധുനിക ജീവിതം എന്നിവയെക്കുറിച്ച് പഠിക്കാൻ പരിപാടിയിലൂടെ സാധിക്കും.
മെയ് 12 മുതൽ മെയ് 31 വരെ നടക്കുന്ന പരിപാടിയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ഏപ്രിൽ 18 ആണ്. താൽപ്പര്യമുള്ളവർക്ക് KIP യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം.