Sunday, April 27, 2025
HomeAmericaഅമേരിക്കക്ക് വമ്പൻ പണി കൊടുത്ത് ചൈനയുടെ വ്യാപാര യുദ്ധം: ലോഹങ്ങൾ, കാന്തം, മൂലകങ്ങൾ എന്നിവയുടെ...

അമേരിക്കക്ക് വമ്പൻ പണി കൊടുത്ത് ചൈനയുടെ വ്യാപാര യുദ്ധം: ലോഹങ്ങൾ, കാന്തം, മൂലകങ്ങൾ എന്നിവയുടെ കയറ്റുമതി നിര്‍ത്തിവെച്ച് ചൈന

ബീജിംഗ്  : യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മൂലകങ്ങള്‍, ലോഹങ്ങള്‍, കാന്തങ്ങള്‍ എന്നിവയുടെ കയറ്റുമതി ചൈന താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നതായി റിപ്പോര്‍ട്ട് . കാറുകള്‍ മുതല്‍ മിസൈലുകള്‍ വരെയുള്ള എല്ലാത്തിന്റെയും നിര്‍മ്മാണത്തിന് അത്യാവശ്യമായ കാന്തങ്ങളുടെ കയറ്റുമതിയും ചൈനീസ് നിര്‍ത്തിവെച്ചു. കയറ്റുമതിക്കായി ചൈനീസ് സര്‍ക്കാര്‍ ഒരു പുതിയ നിയന്ത്രണ സംവിധാനം  നടപ്പിലാക്കും വരെയാണ് ഈ തീരുമാനം.

റിപ്പോര്‍ട്ട് പ്രകാരം, പുതിയ നിയന്ത്രണ സംവിധാനം നിലവില്‍ വന്നുകഴിഞ്ഞാല്‍, അമേരിക്കന്‍ സൈനിക കരാറുകാര്‍ ഉള്‍പ്പെടെയുള്ള ചില കമ്പനികളിലേക്ക് സപ്ലൈകള്‍ എത്തുന്നത് ശാശ്വതമായി തടയാന്‍ കഴിയും.

ട്രംപിന്റെ ശിക്ഷാപരമായ വ്യാപാര യുദ്ധത്തിനെതിരായ ചൈനയുടെ പ്രതികാരത്തിന്റെ ഭാഗമാണ് ഈ ഔദ്യോഗിക നടപടി.  ഇലക്ട്രിക് വാഹനം, ഊര്‍ജ്ജം, ഇലക്ട്രോണിക്സ് വ്യവസായങ്ങളില്‍ ഉപയോഗിക്കുന്ന 17 മൂലകങ്ങളുടെ, 90 ശതമാനവും ചൈനയാണ് ഉത്പാദിപ്പിക്കുന്നത്. 

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേലുള്ള തീരുവ 54 ശതമാനമായി ഉയര്‍ത്താനുള്ള ട്രംപിന്റെ തീരുമാനത്തിന് പ്രതികാരമായി, ഏപ്രില്‍ 2 ന് ചൈന അപൂര്‍വ ഭൂമി മൂലകങ്ങള്‍ക്ക് കയറ്റുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. 

ചൈന കയറ്റുമതി നിര്‍ത്തിവച്ചിരിക്കുന്ന എര്‍ത്ത് ലോഹങ്ങള്‍ ഇലക്ട്രിക് കാറുകള്‍, ഡ്രോണുകള്‍, റോബോട്ടുകള്‍, മിസൈലുകള്‍, ബഹിരാകാശ പേടകങ്ങള്‍, ഗ്യാസോലിന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കാറുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിന് അത്യാവശ്യമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments