Monday, December 23, 2024
HomeNewsനായർ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോ ഓണാഘോഷം അവിസ്മരണീയമായി

നായർ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോ ഓണാഘോഷം അവിസ്മരണീയമായി

ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഡസ്പ്ലെയിന്‍സിലുള്ള കെ.സി.എസ് സെന്ററില്‍ നടന്നു.ശ്രേയ മഹേഷിന്റെ ഈശ്വര പ്രാര്‍ത്ഥനയോടു കൂടി ആരംഭിച്ച ചടങ്ങില്‍ എം.ആര്‍.സി പിള്ളയും മറ്റു ബോര്‍ഡ് അംഗങ്ങളും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി.

പ്രസിഡന്റ് അരവിന്ദ് പിള്ള സദസ്സിനെ സ്വാഗതം ചെയ്യുകയും ഏവര്‍ക്കും ഓണാശംസകള്‍ നേരുകയും ചെയ്തു. ഓണാഘോഷ പരിപാടികള്‍ സ്പോണ്‍സര്‍ ചെയ്തവരേയും ഓണാഘോഷ പരിപാടികള്‍ ഒരുക്കിയവരെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

ധന്യ നായര്‍, ആശ, ദീപക്, ഉമ മഹേഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരുക്കിയ അത്തപ്പൂക്കളം ചടങ്ങില്‍ ദൃശ്യവിസ്മയമാക്കി. കലാപരിപാടികള്‍ക്ക് ദീപു നായരും, ബിന്ധ്യ നായരും നേതൃത്വം നല്‍കി. അഞ്ചു നവീനും സംഘവും അവതരിപ്പിച്ച തിരുവാതിര, ടീം ഗുംഗുരു, സൗപര്‍ണിക കലാക്ഷേത്ര, ഗോപിക ഡാന്‍സ് അക്കാഡമി, ചിക്കാഗോ മണവാളന്‍സ്, തേജോ ലക്ഷ്മി, ബിമല്‍ നായര്‍, സെറാഫിന്‍ ബിനോയി, ശ്രുതി മഹേഷ്, മജുപിള്ള, അഞ്ചു മനീഷ്, മനീഷ് നായര്‍, ദീപു നായര്‍, ധന്യ നായര്‍ എന്നിവര്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഓംകാരം ചിക്കാഗോയുടെ ചെണ്ടമേളവും സദസ്സിനു നവ്യാനുഭൂതി നല്‍കി.

ദീപക് നായര്‍, അജി പിള്ള, ജിതേന്ദ്രകൈമള്‍, പ്രസാദ് ബാലചന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരുക്കിയ വിഭവസമൃദ്ധമായ സദ്യ അതിഥികളുടെ മനവും വയറും നിറച്ചു.

അസോസിയേഷന്‍ ബോര്‍ഡ് അംഗങ്ങളായ രാജഗോപാലന്‍ നായര്‍, രഘുനാഥന്‍ നായര്‍, വിജി നായര്‍, ചന്ദ്രന്‍പിള്ള, സുരേഷ് ബാലചന്ദ്രന്‍ തുടങ്ങിയവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി മഹേഷ്‌കൃഷ്ണന്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments