Sunday, April 20, 2025
HomeNewsഹണിട്രാപ്പിൽ സോഫ്റ്റ്‍വെയർ എൻജിനീയറിൽ നിന്നും ഒന്നരക്കോടി തട്ടി: ദമ്പതികൾക്കും സുഹൃത്തിനുമെതിരെ കേസെടുത്ത് പൊലീസ്

ഹണിട്രാപ്പിൽ സോഫ്റ്റ്‍വെയർ എൻജിനീയറിൽ നിന്നും ഒന്നരക്കോടി തട്ടി: ദമ്പതികൾക്കും സുഹൃത്തിനുമെതിരെ കേസെടുത്ത് പൊലീസ്

കോട്ടയം: ഹണിട്രാപ്പിൽ കുടുക്കി സോഫ്റ്റ്‍വെയർ എൻജിനീയറിൽ നിന്നും ഒന്നരക്കോടി തട്ടിയ ദമ്പതികൾക്കും സുഹൃത്തിനുമെതിരെ കേസെടുത്തു. കോട്ടയം മാന്നാനം സ്വദേശികളായ അർജുൻ, ഭാര്യ ധന്യ എന്നിവർക്കെതിരെ ഗാന്ധിനഗർ പൊലീസാണ് കേസെടുത്തത്. ഇവരുടെ സുഹൃത്ത് തിരുവഞ്ചൂർ സ്വദേശി അലൻ തോമസും കേസിൽ പ്രതിയാണ്

പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ച യുവതി നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടുകയായിരുന്നു. ഒന്നരക്കോടിയിൽ 60 ലക്ഷം രൂപ പണവും ബാക്കി സ്വർണവുമാണെന്നാണ് എഫ്ഐആർ. മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. രണ്ടു വർഷമായി പ്രതികൾ പരാതിക്കാരനെ ബ്ലാക്ക് മെയിൽ ചെയ്തതായി അന്വേഷണ സംഘം വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments