തിരിച്ചടി തീരുവയില്‍ സ്മാര്‍ട്ട് ഫോണും കംപ്യൂട്ടറുമടക്കമുള്ള ഉല്‍പന്നങ്ങള്‍ക്ക് ഇളവ് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൈനയ്ക്കെതിരെ പ്രഖ്യാപിച്ച 125 ശതമാനം ഇറക്കുമതി തീരുവയില്‍നിന്നടക്കം ഈ ഉല്‍പന്നങ്ങളെ ഒഴിവാക്കിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
അമേരിക്കന്‍ കമ്പനികള്‍ക്കടക്കം ആശ്വാസമാകുന്നതാണ് ഉത്തരവ്. 2024 മുതല്‍ അമേരിക്ക സ്മാര്‍ട്ട്ഫോണുകളും കംപ്യൂട്ടറുകളും ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്നത് ചൈനയില്‍നിന്നാണ്. മറ്റ് രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ 10 ശതമാനം അടിസ്ഥാന നികുതിയില്‍നിന്നും ഇത്തരം ഉല്‍പന്നങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.
ട്രംപ് പ്രഖ്യാപിച്ച താരിഫ് യുദ്ധത്തിലെ വഴിത്തിരിവായാണ് നടപടിയെ സാമ്പത്തിക വിദഗ്ധര്‍ വീക്ഷിക്കുന്നത്