ന്യൂയോർക്കിൽ ഇന്നലെ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടത് ടെക്‌നോളജി കമ്പനിയായ സീമെൻസിലെ ഉന്നത സ്‌പാനിഷ് എക്‌സിക്യൂട്ടീവായ അഗസ്റ്റിൻ എസ്കോബാറും കുടുംബവും.അദ്ദേഹത്തിന്റെ ഭാര്യ മെഴ്‌സ് കാംപ്രൂബി മൊണ്ടലും 4, 5, 11 വയസ്സുള്ള അവരുടെ മൂന്ന് കുട്ടികളുമാണ് ഹഡ്‌സൺ നദിയിൽ ഹെലികോപ്റ്റർ തകർന്നു വീണ് മരിച്ചത്.
ബാഴ്‌സലോണ ആസ്ഥാനമായുള്ള കുടുംബം ന്യൂയോർക്ക് സിറ്റിയിൽ വിനോദയാത്രക്കായി എത്തിയതായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നേകാലിനായിരുന്നു സംഭവം. അപകടത്തിൽ മരിച്ച പൈലറ്റിൻ്റെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് സീമെൻസിന്റെ സ്പാനിഷ് ഡിവിഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് ആയിരുന്നു അഗസ്റ്റിൻ എസ്കോബാർ. എസ്കോബാർ 27 വർഷത്തിലേറെ സീമെൻസിൽ ജോലി ചെയ്തിട്ടുണ്ട്.
2010-ൽ, വടക്കേ അമേരിക്കയിലെ അന്താരാഷ്ട്ര ബിസിനസ്സ് വികസനം കൈകാര്യം ചെയ്യുന്നതിനായി അദ്ദേഹം ന്യൂയോർക്ക് നഗരത്തിലേക്ക് മാറിയിരുന്നു.