Sunday, May 4, 2025
HomeEntertainmentബസൂക്ക: മമ്മൂട്ടി ചിത്രം നേടിയത് മികച്ച കളക്ഷൻ

ബസൂക്ക: മമ്മൂട്ടി ചിത്രം നേടിയത് മികച്ച കളക്ഷൻ

മമ്മൂട്ടി നായകനായ ബസൂക്ക ഏപ്രിൽ 10ന് തീയറ്ററുകളിൽ എത്തി. ആദ്യ ദിവസം ചിത്രം ഇന്ത്യയിൽ മികച്ച കളക്ഷന്‍ നേടി. മറ്റൊരു നവാഗത സംവിധായകനൊപ്പം മമ്മൂട്ടി എത്തുന്ന ചിത്രം പേര് കൊണ്ട് തന്നെ ആദ്യം മുതല്‍ പ്രേക്ഷകര്‍ക്ക് താല്‍പ്പര്യം ഉണര്‍ത്തിയ ചിത്രമാണ്. ആദ്യ ദിവസത്തെ ആഭ്യന്തര ബോക്സോഫീസ് കളക്ഷന്‍ കണക്കുകളും ഏതാണ്ട് ഇത് ശരിവയ്ക്കുന്ന രീതിയിലാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. 

ബസൂക്ക റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ കളക്ഷനായി നേടിയിരിക്കുന്നത് 3.25 കോടി രൂപയാണ്. ബോക്സോഫീസ് ട്രാക്കര്‍മാരായ സാക്നില്‍ക്.കോം പ്രസിദ്ധീകരിച്ച പ്രഥമിക കണക്കാണ് ഇത്. നേരത്തെ റിലീസിന് മുന്‍പ് 1.50 കോടിയാണ് ചിത്രം  കേരളത്തില്‍ നിന്നും അഡ്വാന്‍സ് ബുക്കിംഗിലൂടെ നേടിയത്.

ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം പ്രശസ്ത സംവിധായകനും നടനുമായ ഗൗതം വസുദേവ് മേനോൻ ഒരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിദ്ധാർത്ഥ് ഭരതൻ, ബാബു ആന്‍റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

ഒരു മള്‍ട്ടി ലെവല്‍ ഗെയിം പോലെ, മോളിവുഡിന് അധികം പരിചിതമല്ലാത്തെ ഗെയിം ത്രില്ലര്‍ ഴോണറില്‍ വികസിച്ച് ക്ലൈമാക്സില്‍ സര്‍പ്രൈസ് നല്‍കുന്ന ചിത്രമാണ് ബസൂക്കയുടേത് എന്നാണ് പൊതുവില്‍ റിവ്യൂ വന്നിരിക്കുന്നത്. ക്ലൈമാക്സ് ഭാഗത്തെ ട്വിസ്റ്റുകള്‍ ഇതിനകം മമ്മൂട്ടി ആരാധകര്‍ക്ക് വിരുന്നായിട്ടുണ്ടെന്നാണ് റിവ്യൂകള്‍. നിമിഷ് രവിയാണ് ചിത്രത്തിന്‍റെ ഛായാഗ്രണം നിര്‍വഹിച്ചിരിക്കുന്നത്. സയ്യീദ് അബ്ബാസ് നിര്‍വഹിച്ച പശ്ചാത്തല സംഗീതവും പ്രമേയത്തിനും കഥയ്‍ക്കും ആഖ്യാനത്തിനും അടിവരയിട്ട് ത്രസിപ്പിക്കുന്നതാണ്. നിഷാദ് യൂസഫിന്റെയും പ്രവീണ്‍ പ്രഭാകരന്റെയും കട്ടുകളും ബസൂക്കയ്‍ക്ക് പുതുമ നല്‍കുന്നുമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments