Wednesday, April 16, 2025
HomeIndiaഭവന, വാഹന, വിദ്യാഭ്യാസ വായ്പ എടുത്തവർക്ക് ആശ്വാസം: റിപ്പോ നിരക്ക് കുറച്ച് ആര്‍ബിഐ പലിശനിരക്ക്...

ഭവന, വാഹന, വിദ്യാഭ്യാസ വായ്പ എടുത്തവർക്ക് ആശ്വാസം: റിപ്പോ നിരക്ക് കുറച്ച് ആര്‍ബിഐ പലിശനിരക്ക് കുറയും; ട്രംപിന്റെ തീരുവ നയത്തിൽ ക്ഷീണം ഇന്ത്യക്കും

മുംബൈ: റിസര്‍വ് ബാങ്ക് (ആര്‍ബിഐ) അടിസ്ഥാന പലിശനിരക്ക് (റീപ്പോ റേറ്റ്) വീണ്ടും 0.25% വെട്ടിക്കുറച്ചു. ഫെബ്രുവരിയിലും കാല്‍ ശതമാനം കുറച്ച് പ്രതീക്ഷകള്‍ നല്‍കിയിരുന്നു. 6.25 ശതമാനത്തില്‍ നിന്ന് 6 ശതമാനമായാണ് റീപ്പോ ഇന്നു കുറച്ചതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര വ്യക്തമാക്കി.

ബാങ്കുകള്‍ വിതരണം ചെയ്യുന്ന ഭവന, വാഹന, വിദ്യാഭ്യാസ, കാര്‍ഷിക, സ്വര്‍ണപ്പണയ, മറ്റ് വ്യക്തിഗത വായ്പകളുടെ പലിശനിരക്കും ആനുപാതികമായി കുറയുമെന്നത് വലിയ ആശ്വാസമാകും. അതേസമയം, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തുടക്കമിട്ട തീരുവ യുദ്ധം ആഗോള സാമ്പത്തിക രംഗത്ത് അനിശ്ചിതാവസ്ഥയ്ക്ക് വഴിവച്ചതോടെ നടപ്പുവര്‍ഷം ഇന്ത്യ പ്രതീക്ഷിക്കുന്ന വളര്‍ച്ചനിരക്ക് 6.5 ശതമാനമായി വെട്ടിക്കുറച്ചു. നടപ്പുവര്‍ഷം (2025-26) ഇന്ത്യ 6.7 ശതമാനം വളരുമെന്ന മുന്‍ നിലപാടാണ് റിസര്‍വ് ബാങ്ക് തിരുത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments