Wednesday, April 16, 2025
HomeIndiaകേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ കൊച്ചുമകളെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു

കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ കൊച്ചുമകളെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു

പറ്റ്ന: കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ കൊച്ചുമകളായ സുഷ്മാ ദേവി, ഭര്‍ത്താവിന്റെ വെടിയേറ്റ് മരിച്ചു. ബിഹാറിലെ ഗയയിലെ വീട്ടില്‍ ഇന്ന് രാവിലെയാണ് സംഭവം. കൊലപാകത്തിന് പിന്നാലെ ഭര്‍ത്താവ് രമേശ് വീട്ടില്‍ നിന്നും കടന്നുകളഞ്ഞു. ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

കൃത്യം നടക്കുമ്പോള്‍ അവരുടെ മക്കളും സഹോദരി പൂനം കുമാരിയും വീട്ടിലുണ്ടായിരുന്നു. സുഷ്മാ ദേവിയും ഭര്‍ത്താവ് രമേശും തമ്മില്‍ രാത്രിയില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നതായാണ് സഹോദരി പൂനം പറയുന്നത്. നാടന്‍ തോക്ക് ഉപയോഗിച്ചാണ് വെടിവെച്ചത്.

ശബ്ദം കേട്ട് പൂനം കുമാരി ഓടിയെത്തിയപ്പോള്‍ രക്തം വാര്‍ന്നുകിടക്കുന്ന സുഷ്മയെ ആണ് കണ്ടത്. വീട്ടില്‍ വെച്ചുതന്നെ അവര്‍ മരിച്ചുവെന്നാണ് പൂനം പൊലീസിനോട് പറഞ്ഞത്. രമേശിനെ കണ്ടെത്താൻ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്ന് ഗയ സീനിയർ പൊലീസ് സൂപ്രണ്ട് (എസ്എസ്പി) ആനന്ദ് കുമാർ വ്യക്താക്കി. വെടിയൊച്ച കേട്ട് പ്രദേശവാസികളും വീട്ടിലേക്ക് ഓടിയെത്തി.

സുഷ്മയും രമേശും വ്യത്യസ്ത ജാതിക്കാരാണ്. 14 വർഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. അതേസമയം ഗയ ലോക്‌സഭാ സീറ്റിൽ നിന്നുള്ള എംപിയും മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മന്ത്രിയുമായ മാഞ്ചി, സംഭവത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. ബിഹാറിലെ ഭരണകക്ഷിയായ നാഷണൽ ഡെമോക്രാറ്റിക് അലയൻസിന്റെ (എൻ‌ഡി‌എ) സഖ്യകക്ഷിയായ ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്കുലർ) സ്ഥാപകൻ കൂടിയാണ് അദ്ദേഹം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments