ഷില്ലോങ്: വിരമിച്ച ഹൈകോടതി ജഡ്ജിമാർക്ക് സൗജന്യമായി വൈദ്യുതിയും മൊബൈൽ റീചാർജും പെട്രോൾ ചെലവിനുള്ള തുകയും നൽകുന്ന പദ്ധതിക്ക് അംഗീകാരം നൽകി മേഘാലയ മന്ത്രിസഭ. പദ്ധതി പ്രകാരം പ്രതിമാസം ആയിരം യൂണിറ്റ് വൈദ്യുതിയും, 4200 രൂപയുടെ മൊബൈൽ ചാർജിങ് അലവൻസും, നൂറു ലിറ്റർ പെട്രോൾ ചെലവിനുള്ള തുകയുമാണ് സൗജന്യമായി ലഭിക്കുക.
2013ലെ റിട്ടയേർഡ് ജഡ്ജിമാരുടെ സെക്രട്ടേറിയൽ അസിസ്റ്റൻഡ് ആൻഡ് ഡൊമസ്റ്റിക് ഹെൽപ്പ് റൂൾ പ്രകാരമാണ് പുതിയ ഉദ്യമം. ഇതിനൊപ്പം ഖാസി, ഗാരോ ഭാഷകളെ ഔദ്യോഗിക ഉപഭാഷകളാക്കുന്ന 2005ലെ സംസ്ഥാന ഔദ്യോഗിക ഭാഷ ആക്ട് ഭേദഗതിക്കും മന്ത്രിസഭ അംഗീകാരം നൽകി.ബി.എൻ.എസ്, ബി.എൻ.എസ്.എസ്, ബി.എൻ.എസ്.എസ് നിയമങ്ങബളുമായി ബന്ധപ്പെട്ട് സാക്ഷികളെ സംരക്ഷിക്കുന്നതിനുള്ള നിയമഭേദഗതിക്കും കാബിനറ്റ് അംഗീകാരം നൽകി.