Wednesday, April 9, 2025
HomeNewsഗാന്ധിനഗറിൽ വ്യോമസേനയുടെ വിമാനം തകർന്ന് പൈലറ്റ് കൊല്ലപ്പെട്ടു

ഗാന്ധിനഗറിൽ വ്യോമസേനയുടെ വിമാനം തകർന്ന് പൈലറ്റ് കൊല്ലപ്പെട്ടു

ഗുജറാത്ത്‌ : ഗുജറാത്തിലെ ഗാന്ധിനഗറിൽ വ്യോമസേനയുടെ വിമാനം തകർന്ന് പൈലറ്റ് കൊല്ലപ്പെട്ടു. ഗുജറാത്തിലെ ജാംനഗറിലാണ് സേനാ വിമാനം തകർന്നു വീണത്.സഹ പൈലറ്റിന് ഗുരുതര പരുക്കേറ്റു.

താഴെ വീണ വിമാനം പൂർണമായി കത്തിയമർന്നു.പരിശീലന പറക്കലിനിടെ, ജാംനഗറിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലാണ് അപകടം. യുദ്ധ വിമാനം താഴെ വീണതിനെ തുടർന്നാണ് തീപിടിച്ചതെന്നും അപകടകാരണം വ്യക്തമല്ലെന്നും ജില്ലാ പൊലീസ് മേധാവി പ്രേംസുഖ് ദേലു പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments