Monday, April 7, 2025
HomeAmericaഅമേരിക്കയില്‍ നിന്നുള്ള വ്യാപാര ഇറക്കുമതി തീരുവ ഒഴിവാക്കി ഇസ്രായേല്‍

അമേരിക്കയില്‍ നിന്നുള്ള വ്യാപാര ഇറക്കുമതി തീരുവ ഒഴിവാക്കി ഇസ്രായേല്‍

വാഷിംഗ്ടണ്‍ : അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതികളുടെ എല്ലാ തീരുവകളും ഒഴിവാക്കുന്നതായി ഇസ്രായേല്‍ പ്രഖ്യാപിച്ചതായി ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസും ധനകാര്യ, സാമ്പത്തിക മന്ത്രാലയങ്ങളും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. പാര്‍ലമെന്റിന്റെ ധനകാര്യ സമിതിയുടെ അംഗീകാരം ആവശ്യമുള്ള ഈ നീക്കം, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എല്ലാ യുഎസ് വ്യാപാര പങ്കാളികളെയും ബാധിക്കുന്ന ഒരു കൂട്ടം താരിഫുകള്‍ പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുമ്പാണ് വരുന്നത്.

ഇസ്രായേലും അമേരിക്കയും തമ്മിലുള്ള 40 വര്‍ഷം പഴക്കമുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഇതിനകം തന്നെ യുഎസ് ഇറക്കുമതിയുടെ 99 ശതമാനവും തീരുവയില്‍ നിന്ന് ഒഴിവാക്കിയതിനാല്‍, ഈ കുറവ് പ്രധാനമായും സാമ്പത്തികമായ ഒന്നല്ല, നയതന്ത്രപരവും രാഷ്ട്രീയവുമായ ഒരു നടപടിയായിട്ടാണ് കാണപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, മാത്രമല്ല, യുഎസിന്റെ പരസ്പര തീരുവകളില്‍ നിന്ന് ഇളവ് നേടുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്നും സൂചനയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments