Sunday, April 27, 2025
HomeNewsപെരുന്നാൾ അവധികൾ റദ്ദാക്കി കേന്ദ്ര പരോക്ഷ നികുതി വകുപ്പും കസ്റ്റംസും

പെരുന്നാൾ അവധികൾ റദ്ദാക്കി കേന്ദ്ര പരോക്ഷ നികുതി വകുപ്പും കസ്റ്റംസും

തിരുവനന്തപുരം: ഈ മാസം 31ലെ പെരുന്നാൾ അവധി റദ്ദാക്കി കേന്ദ്ര പരോക്ഷ നികുതി വകുപ്പും കസ്റ്റംസും. മാർച്ച് 29, 30, 31 തീയതികളിൽ ജോലിക്ക് ഹാജരാകാൻ ജീവനക്കാർക്ക് നിർദേശം നൽകി. ഈ ദിവസങ്ങളിൽ അവധി അനുവദിക്കാൻ പാടില്ലെന്നും പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി. നേരത്തെ വാർഷിക അവധിയുടെ പട്ടികയിൽ മാർച്ച് 31 ഉണ്ടായിരുന്നു.

മാർച്ച് 31 തിങ്കളാഴ്ചയോ ഏപ്രിൽ ഒന്ന് ചൊവ്വാഴ്ചയോ ആണ് ചെറിയ പെരുന്നാൾ പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്ര പരോക്ഷ നികുതി വകുപ്പും കസ്റ്റംസും മാർച്ച് 31ലെ അവധി റദ്ദാക്കിയിരിക്കുന്നത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments