Friday, April 11, 2025
HomeObituaryബിജു ജോൺ കൊട്ടാരക്കരയുടെ ഭാര്യ പിതാവ് അതിരുങ്കൽ ജോൺ മടുക്കോലിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി

ബിജു ജോൺ കൊട്ടാരക്കരയുടെ ഭാര്യ പിതാവ് അതിരുങ്കൽ ജോൺ മടുക്കോലിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂയോർക്ക് : ഫൊക്കാന ട്രസ്റ്റീബോർഡ് സെക്രട്ടറിയും, ഗുഡ്‌ന്യൂസ് അമേരിക്കാ പത്രത്തിന്റെ പത്രധിപ സമതി അംഗവുമായ ബിജു കൊട്ടാരക്കരയുടെ ഭാര്യ പിതാവ് പത്തനംതിട്ട അതിരിങ്കൽ മടുക്കോലിൽ കുടുംബാംഗവുമായ ജോൺ മടുക്കോലിൽ (91) ന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. ന്യൂ യോർക്ക് അമിറ്റിവിൽ ന്യൂ ടെസ്റ്റ്‌മെന്റ് ചർച്ച് (റ്റി .പി .എം ) സഭാംഗമാണ് .

ഭിലായി സ്റ്റീൽ പ്ലാന്റിലെ ഉദ്യോഗസ്ഥനായിരുന്നു. അവിടെ നിന്നും വിരമിച്ചതിനു ശേഷം കഴിഞ്ഞ മുപ്പതു വർഷത്തിൽ അധികമായി ന്യൂയോർക്കിൽ സ്ഥിര താമസമായിരുന്നു.

ഭാര്യ : പരേതയായ ശോശാമ്മ ജോൺ ; മക്കൾ : ഷീല മാത്യു , ഷെർളി ബിജു , ഷിജി ജോൺ; മരുമക്കൾ : ജോസ് മാത്യു, ബിജു ഉണ്ണൂണ്ണി, ബിജു ജോൺ

പൊതുദർശനനാം മാർച്ച് 21 ആം തീയതി വെള്ളിയാഴ്ച വൈകിട്ട് 6.30ന് ന്യൂ ടെസ്റ്റ്മെന്റ് ചർച്ചിൽ (79 Park Avenue, Amityville, NY 11701) , മാർച്ച് 22 ശനിയാഴ്ച രാവിലെ 10.00ന് ന്യൂ ടെസ്റ്റ്മെന്റ് ചർച്ചിൽ വെച്ച് (79 Park Avenue, Amityville, NY 11701) സംസ്കാരവും നടക്കും.

ഫൊക്കാനയുടെ ജോയിന്റ് ട്രഷറർ , ട്രഷറർ, കമ്മിറ്റി മെബർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ബിജു ജോൺ ഫൊക്കാനയുടെ ഇപ്പോഴത്തെ ട്രസ്റ്റീ ബോർഡ് സെക്രട്ടറി കൂടിയാണ്.

ജോൺ മടുക്കോലിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്നതായി ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി, നാഷണൽ കമ്മിറ്റി, ട്രസ്റ്റീ ബോർഡ് എന്നിവർ അറിയിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments