Wednesday, May 28, 2025
HomeNewsറയിൽ വികസന ഫണ്ടിന്റെ അഭാവം: ഇന്ത്യൻ റെയിൽവേയിൽ ലയിപ്പിക്കാൻ ഒരുങ്ങി കൊങ്കൺ റെയിൽവേ

റയിൽ വികസന ഫണ്ടിന്റെ അഭാവം: ഇന്ത്യൻ റെയിൽവേയിൽ ലയിപ്പിക്കാൻ ഒരുങ്ങി കൊങ്കൺ റെയിൽവേ

മുംബൈ: മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന കൊങ്കൺ റെയിൽവേ കോർപറേഷനെ ഇന്ത്യൻ റെയിൽവേയിൽ ലയിപ്പിക്കുന്നു. ഭാവി പദ്ധതികൾക്കായുള്ള ഫണ്ടിന്റെ അഭാവംമൂലം, കേന്ദ്ര സർക്കാറിന്റെ നിർദേശപ്രകാരമാണ്​ നീക്കം. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്​ ബുധനാഴ്ച മഹാരാഷ്ട്ര നിയമസഭയെ അറിയിച്ചതാണ്​ ഈ കാര്യം.

കൊങ്കൺ റെയിൽവേയുമായി ബന്ധപ്പെട്ട്​ ബി.ജെ.പി എം.എൽ.സി ഉന്നയിച്ച ചോദ്യത്തിന്​ മറുപടി പറയുകയായിരുന്നു ഫഡ്​നാവിസ്​. 1998ലാണ്​ കൊങ്കൺ റെയിൽവേ നിലവിൽവന്നത്​. മഹാരാഷ്ട്രയിലെ റോഹയിൽനിന്ന്​ തുടങ്ങി കർണാടകയിലെ ടോക്കൂറിൽ അവസാനിക്കുന്നതാണ്​ (741 കിലോമീറ്റർ) കൊങ്കൺ പാത. റെയിൽവേ മാൻ ഇ. ശ്രീധരനാണ്​ കൊങ്കൻ കോർപറേഷന്റെ ആദ്യ ചെയർമാൻ. നിരവധി തുരങ്കപാതകൾകൊണ്ടും മലകളെ കൂട്ടിമുട്ടിക്കുന്ന റെയിൽവേ പാലംകൊണ്ടും പ്രസിദ്ധമാണ്​ കൊങ്കൺ റെയിൽ പാത.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments