Wednesday, July 16, 2025
HomeAmericaകൈരളി ഓഫ് ബാൾട്ടിമോർ പ്രതിമാസ ആരോഗ്യ പരമ്പര കെഒബി വെൽനസ് കണക്ട് ആരംഭിക്കുന്നു

കൈരളി ഓഫ് ബാൾട്ടിമോർ പ്രതിമാസ ആരോഗ്യ പരമ്പര കെഒബി വെൽനസ് കണക്ട് ആരംഭിക്കുന്നു

ബാൾട്ടിമോർ : കൈരളി ഓഫ് ബാൾട്ടിമോർ (KOB) പുതിയ പ്രതിമാസ ആരോഗ്യ പരമ്പരയായ കെഒബി വെൽനസ് കണക്ട് ആരംഭിക്കുന്നു. വിദഗ്ദ്ധ വൈദ്യോപദേശം നൽകി സമൂഹത്തെ ബോധവൽക്കരിക്കാനും ശാക്തീകരിക്കാനുമാണ് പരിപാടി ലക്ഷ്യമിടുന്നത്. പരമ്പരയുടെ ഭാഗമായി എല്ലാ മാസവും മികച്ച ഡോക്ടർമാരും ആരോഗ വിദഗ്ധരും പ്രധാനപ്പെട്ട ആരോഗ്യ വിവരങ്ങൾ പങ്കിടും. മികച്ച ആരോഗ്യ നിർദ്ദേശങ്ങൾ നൽകാനും ആരോഗ്യകരമായ ജീവിതം നയിക്കാനും അവരുടെ മാർഗ്ഗനിർദ്ദേശം സഹായിക്കും.

പരമ്പരയുടെ ആദ്യ സെഷൻ മാർച്ച് 21 വെള്ളിയാഴ്ച രാത്രി 8:00 മുതൽ 9:00 വരെ നടക്കും. “പ്രമേഹത്തെ മനസ്സിലാക്കാം” എന്ന വിഷയത്തിൽ ഡോ. ​​ജോവാൻ പറമ്പി ആദ്യ സെഷൻ നയിക്കും. പ്രമേഹം, തൈറോയ്ഡ് തകരാറുകൾ, കാൽസ്യം മെറ്റബോളിസം എന്നിവയിൽ വൈദഗ്ദ്ധ്യം നേടിയ ലുമിനിസ് ഹെൽത്തിലെ ബോർഡ്-സർട്ടിഫൈഡ് എൻഡോക്രൈനോളജിസ്റ്റാണ് ഡോ. ജോവാൻ പറമ്പി.

രണ്ടാം സെഷൻ ഏപ്രിൽ 25 വെള്ളിയാഴ്‌ച രാത്രി 8:00 മുതൽ 9:00 മുതൽ സന്ധിവാതം എന്ന വിഷയത്തിൽ ഡോ. അശോക് ജേക്കബ് നയിക്കും. ഫിലാഡൽഫിയയിലെ മേഴ്‌സി ഹെൽത്ത് സിസ്റ്റത്തിൽ നിന് ഇൻ്റേണൽ മെഡിസിൻ റെസിഡൻസിയും വിർജീനിയ സർവകലാശാലയിൽ നിന്ന് റൂമറ്റോളജി ആൻഡ് ക്ലിനിക്കൽ ഇമ്മ്യൂണോളജിയിൽ ഫെലോഷിപ്പും പൂർത്തിയാക്കിയ ഡോ. അശോക് ജേക്കബ്, മേരിലാൻഡ് സർവകലാശാലയിൽ നിന്ന് പൊതുജനാരോഗ്യത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

മെയ് 16 വെള്ളിയാഴ്ച രാത്രി 8 മുതൽ 9 വരെ “ദഹന ആരോഗ്യം: നെഞ്ചെരിച്ചിൽ മുതൽ കോളൻ ക്യാൻസർ വരെ” എന്ന വിഷയത്തിൽ ഡോ. സഞ്ജയ് ജഗന്നാഥ് പരമ്പരയുടെ മൂന്നാം സെഷൻ നയിക്കും.
ബോർഡ്-സർട്ടിഫൈഡ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ. സഞ്ജയ് ജഗന്നാഥ്, പാൻക്രിയാറ്റിക്, ബിലിയറി, ജിഐ ക്യാൻസറുകൾക്കുള്ള എൻഡോസ്കോപ്പി വിദഗ്ധനാണ്. ജോൺസ് ഹോപ്കിൻസ് പാൻക്രിയാറ്റിസ് സെൻ്റർ സ്ഥാപകനും മേഴ്സി മെഡിക്കൽ സെൻ്ററിലെ പാൻക്രിയാസ് സെൻ്ററിൻ്റെ മുൻ ഡയറക്ടറുമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments