Tuesday, May 13, 2025
HomeNewsറെക്കോഡ് ബുക്കിങ്ങുമായി ​ മഹീന്ദ്രയുടെ ഇലക്​ട്രിക്​ എസ്​യുവികൾ

റെക്കോഡ് ബുക്കിങ്ങുമായി ​ മഹീന്ദ്രയുടെ ഇലക്​ട്രിക്​ എസ്​യുവികൾ

ന്യൂഡൽഹി: മഹീന്ദ്രയുടെ ഏറ്റവും പുതിയ ഇലക്ട്രിക് എസ്‌യുവികളായ XEV 9e, BE 6 എന്നിവയുടെ ബുക്കിങ്​ ആരംഭിച്ചു. ആദ്യ ദിവസം തന്നെ 8,472 കോടി രൂപയുടെ (എക്‌സ്-ഷോറൂം വില) റെക്കോഡ്​ ബുക്കിങ്ങാണ്​ ലഭിച്ചതെന്ന്​ കമ്പനി അവകാശപ്പെട്ടു. 30,179 ബുക്കിങ്ങുകളാണ്​ ആകെ ലഭിച്ചത്​.

56 ശതമാനം ബുക്കിങ്ങും XEV 9eക്ക്​ ആണ്​. രണ്ട് വാഹനങ്ങളുടെയും മൊത്തം ബുക്കിങ്ങുകളുടെ 73 ശതമാനവും 79-kWh ബാറ്ററി ഉൾക്കൊള്ളുന്ന ടോപ്പ്-എൻഡ് പാക്ക് ത്രീക്കാണ്​ ലഭിച്ചിട്ടുള്ളത്​. മഹീന്ദ്രയുടെ പുതുതലമുറ ഇലക്ട്രിക് എസ്‌യുവികളോടുള്ള ഉപഭോക്തൃ താൽപ്പര്യത്തിന്‍റെ ശക്തമായ സൂചനയാണ് ഈ പ്രതികരണം നൽകുന്നതെന്നും ഇന്ത്യയിൽ പ്രീമിയം ഇലക്ട്രിക് വാഹനങ്ങൾക്കുള്ള വർധിച്ചുവരുന്ന ആവശ്യകതയെ ഇത് പ്രതിഫലിപ്പിക്കുന്നുവെന്നും കമ്പനി അവകാശപ്പെട്ടു.

2024 നവംബർ 26നാണ്​ XEV 9e, BE 6 എന്നീ മോഡലുകൾ മഹീന്ദ്ര അവതരിപ്പിച്ചത്​. ഫീച്ചറുകളാലും​ ആഡംബരം കൊണ്ടും എതിരാളികളെ കവച്ചുവക്കുന്ന വാഹനങ്ങളാണ്​ ഇവ. 2025 മാർച്ച് അവസാനത്തോടെ ഇവയുടെ ഡെലിവറി ആരംഭിക്കും.

അടുത്ത മൂന്ന് ആഴ്ചയ്ക്കുള്ളിൽ പതിവ് അപ്‌ഡേറ്റുകൾ വഴി ഉപഭോക്താക്കൾക്ക് താൽക്കാലിക ഡെലിവറി സമയക്രമങ്ങൾ ലഭിക്കുമെന്ന് മഹീന്ദ്ര പ്രസ്താവനയിൽ പറയുന്നു. രാജ്യവ്യാപകമായി തെരഞ്ഞെടുത്ത അംഗീകൃത മഹീന്ദ്ര ഡീലർഷിപ്പുകളിലും മഹീന്ദ്രയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും XEV 9e, BE 6 എന്നിവയുടെ ബുക്കിങ്​ തുടരുകയാണ്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments