ബ്വേനസ് എയ്റിസ്: ബ്രസീലിനും ഉറുഗ്വായിക്കുമെതിരായ ലോകകപ്പ് ഫുട്ബാൾ യോഗ്യതാ റൗണ്ട് മത്സരങ്ങൾക്കെതിരായ അർജന്റീന ടീമിൽ ഇതിഹാസതാരം ലയണൽ മെസ്സിയില്ല. ടീമിന്റെ നായകനായ 37കാരനില്ലാതെയാകും ചിരവൈരികളായ ബ്രസീലിനെതിരെ ഈ മാസം 25ന് നടക്കുന്ന മത്സരത്തിൽ ലോക ചാമ്പ്യന്മാർ കളത്തിലിറങ്ങുക. ഉറുഗ്വായിക്കെതിരെ ഈ മാസം 21നാണ് അർജന്റീനയുടെ മത്സരം
ഇന്റർ മിയാമിക്കായി കഴിഞ്ഞ ദിവസം കളത്തിലിറങ്ങിയ മെസ്സി മസിലിനേറ്റ പരിക്കിനെ തുടർന്നാണ് വിട്ടുനിൽക്കുന്നത്. മെസ്സിയുടെ അഭാവത്തിലും സൂപ്പർ സ്ട്രൈക്കർ പോളോ ഡിബാലയെ കോച്ച് ലയണൽ സ്കലോണി ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. കാഗ്ലിയാരിക്കെതിരായ റോമയുടെ മത്സരത്തിനിടെ കഴിഞ്ഞ ദിവസം ഡിബാലക്ക് പരിക്കേറ്റിരുന്നു. ഇതാണ് 31കാരനെ ഒഴിവാക്കാൻ കാരണം. യുവതാരം ക്ലോഡിയോ എച്ചെവെരി, ജിയോവാനി ലോ ചെൽസോ, അലയാന്ദ്രോ ഗർണാച്ചോ, ഗോൺസാലോ മോണ്ടിയൽ എന്നിവർക്കും ടീമിൽ ഇടം ലഭിച്ചില്ല.
അർജന്റീന ടീം
ഗോൾകീപ്പർമാർ:എമിലിയാനോ മാർട്ടിനെസ് (ആസ്റ്റൺ വില്ല),ജെറോനിമോ റൂളി (ഒളിമ്പിക് മാർസെയിൽ),വാൾട്ടർ ബെനിറ്റസ് (പി.എസ്.വി ഐന്തോവൻ)
ഡിഫൻഡർമാർ: നഹുവൽ മോളിന (അത്‌ലറ്റികോ മഡ്രിഡ്), ക്രിസ്റ്റ്യൻ റൊമേറോ (ടോട്ടനം ഹോട്സ്പർ), ജർമൻ പെസെല്ല (റിവർ പ്ലേറ്റ്), ലിയോനാർഡോ ബലേർഡി (ഒളിമ്പിക് മാഴ്സെ), ഹുവാൻ ഫോയ്ത്ത് (വിയ്യാറയൽ), നിക്കോളാസ് ഒടാമെൻഡി (ബെൻഫിക്ക), ഫാകുൻഡോ മദീന (ലെൻസ്), നിക്കോളാസ് ടാഗ്ലിയാഫിക്കോ (ലിയോൺ)
മിഡ്ഫീൽഡർമാർ: ലിയാൻഡ്രോ പരേഡസ് (എ.എസ് റോമ), എൻസോ ഫെർണാണ്ടസ് (ചെൽസി), റോഡ്രിഗോ ഡി പോൾ (അത്ലറ്റിക്കോ മഡ്രിഡ്), എസക്വീൽ പലാസിയോസ് (ബയേർ ലെവർകുസെൻ), അലക്സിസ് മക് അലിസ്റ്റർ (ലിവർപൂൾ), മാക്സിമോ പെറോൺ (കോമോ), ഫോർവേഡുകൾ:ജിയൂലിയാനോ സിമിയോണി (അത്‌ലറ്റികോ മഡ്രിഡ്), ബെഞ്ചമിൻ ഡൊമിൻഗ്വസ് (ബൊലോഗ്ന), തിയാഗോ അൽമാഡ (ലിയോൺ),, നിക്കോളാസ് ഗോൺസാലസ് (യുവന്റസ്), നിക്കോ പാസ് (കോമോ)ഹൂലിയൻ ആൽവാരസ് (അത്‌ലറ്റികോ മഡ്രിഡ്), ലൗതാരോ മാർട്ടിനെസ് (ഇന്റർ മിലാൻ), സാൻ്റിയാഗോ കാസ്ട്രോ (ബൊലോഗ്ന), ഏഞ്ചൽ കൊറീയ (അത്‌ലറ്റികോ മഡ്രിഡ്)