ചിക്കാഗോ : ചിക്കാഗോ ഒ’ഹെയർ അന്താരാഷ്ട്ര വിമാനത്താവള ടെർമിനലിന് പുറത്ത് സംഘർഷം. ഒരാൾക്ക് വെടിയേറ്റു. 25 വയസ്സുള്ള യുവാവിൻ്റെ ശരീരത്തിൽ രണ്ട് വെടിയേറ്റ മുറിവുകൾ ഉണ്ടെന്ന് ചിക്കാഗോ പോലീസ് ഡിപ്പാർട്ട്‌മെന്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു. യുവാവിനെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി, നിലവിൽ ആരോഗ്യനില തൃപ്തികരമാണ്.
സംഭവവുമായി ബന്ധപ്പെട്ട് സംശയാസ്പദമായി കണ്ട ചിലരെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു. ടെർമിനൽ 2 ന് പുറത്തുള്ള ഒരു തെരുവിലാണ് വെടിവയ്പ്പ് നടന്നതെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു.