Saturday, April 19, 2025
HomeNewsപ്രധാനമന്ത്രി പദവി ഒഴിഞ്ഞ ശേഷം പുറത്തേക്ക് കടക്കുന്ന ജസ്റ്റിൻ ട്രൂഡോയുടെ ചിത്രം വൈറൽ

പ്രധാനമന്ത്രി പദവി ഒഴിഞ്ഞ ശേഷം പുറത്തേക്ക് കടക്കുന്ന ജസ്റ്റിൻ ട്രൂഡോയുടെ ചിത്രം വൈറൽ

ഒട്ടാവ: പ്രധാനമന്ത്രി പദവി നിന്നും രാജി വച്ചതിന് ശേഷം കനേഡിയൻ പാര്‍ലമെന്‍റിൽ നിന്നും പുറത്തേക്ക് കടക്കുന്ന ജസ്റ്റിൻ ട്രൂഡോയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. നാവ് പുറത്തേക്ക് നീട്ടി കസേരയും താങ്ങിപ്പിടിച്ചു പുറത്തേക്ക് ഇറങ്ങുന്ന ട്രൂഡോയുടെ ചിത്രം വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്‍റെ ഫോട്ടോഗ്രാഫറായ കാര്‍ലോസ് ഒസോരിയോയാണ് പകര്‍ത്തിയത്.

കനേഡിയൻ പാർലമെന്‍ററി ചരിത്രമനുസരിച്ച് മന്ത്രിമാര്‍ ഓഫീസ് വിടുമ്പോൾ അവരുടെ കസേരകൾ അവരോടൊപ്പം കൊണ്ടുപോകാൻ അനുവാദമുണ്ട്. “ഇതൊരു മികച്ച പാരമ്പര്യമായി ഞാൻ കാണുന്നു, അതിനെ ഞാൻ പിന്തുണക്കുന്നു. എന്നിരുന്നാലും, ട്രൂഡോയുടെ വിചിത്രമായ ഫോട്ടോയാണിത്. കൂടാതെ, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന്‍റെ മറ്റൊരു സൂചനയായിരിക്കാം.” ടൊറന്‍റോ സണിന്‍റെ രാഷ്ട്രീയ കോളമിസ്റ്റായ ബ്രയാൻ ലില്ലി എക്സിൽ കുറിച്ചു. ലിബറൽ ലീഡർഷിപ്പ് കൺവെൻഷനിലെ വിടവാങ്ങൽ പ്രസംഗത്തിൽ തന്‍റെ പാര്‍ട്ടിയുടെ നേട്ടങ്ങളെക്കുറിച്ച് എടുത്തുപറഞ്ഞിരുന്നു.

“കഴിഞ്ഞ 10 വർഷമായി മധ്യവർഗത്തിനും അതിൽ ചേരാൻ കഠിനാധ്വാനം ചെയ്യുന്ന ആളുകൾക്കും വേണ്ടി ഞങ്ങൾ ചെയ്ത കാര്യങ്ങളിൽ ഞാൻ അഭിമാനിക്കുന്നു,” കാനഡയ്ക്കുവേണ്ടി പോരാടുന്നത് തുടരാൻ തന്‍റെ അനുയായികളോട് അദ്ദേഹം അഭ്യര്‍ഥിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments