Tuesday, April 15, 2025
HomeAmericaട്രംപിന്റെ ഗോള്‍ഫ് റിസോര്‍ട്ടില്‍ "ഗാസ വില്‍പ്പനയ്ക്കുള്ളതല്ല" എന്ന് എഴുതി പ്രതിഷേധം

ട്രംപിന്റെ ഗോള്‍ഫ് റിസോര്‍ട്ടില്‍ “ഗാസ വില്‍പ്പനയ്ക്കുള്ളതല്ല” എന്ന് എഴുതി പ്രതിഷേധം

ലണ്ടന്‍ : പലസ്തീന്‍ ജനതയെ ഒഴിപ്പിക്കാനും ഗാസ ഏറ്റെടുക്കാനുമുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശത്തിന് മറുപടിയായി അദ്ദേഹത്തിന്റെ ഗോള്‍ഫ് റിസോര്‍ട്ടുകളിലൊന്ന് തങ്ങള്‍ നശിപ്പിച്ചതായി പലസ്തീന്‍ അനുകൂല പ്രവര്‍ത്തകര്‍.

തെക്കുപടിഞ്ഞാറന്‍ സ്‌കോട്ട്‌ലന്‍ഡിലെ അദ്ദേഹത്തിന്റെ ഗോള്‍ഫ് റിസോര്‍ട്ടുകളിലൊന്നായ ട്രംപ് ടേണ്‍ബെറിയിലാണ് ശനിയാഴ്ച പലസ്തീന്‍ അനുകൂല പ്രവര്‍ത്തകരെത്തി ‘ഗാസ വില്‍പ്പനയ്ക്കില്ല’ എന്ന് എഴുതിവെച്ചത്. മാത്രമല്ല, ഭിത്തിയും ചുവപ്പ് സ്‌പ്രേ ഉപയോഗിച്ച് മോശമാക്കിയിട്ടുണ്ട്.

ട്രംപ് ഗാസയെ തനിക്ക് ഇഷ്ടമുള്ളതുപോലെ കൈകാര്യം ചെയ്യുമെന്നും തന്റെ സ്വത്താണെന്ന മട്ടില്‍ പെരുമാറുന്നതും അംഗീകരിക്കാനാകില്ലെന്നും പലസ്തീന്‍ അനുകൂല പ്രവര്‍ത്തകര്‍ പറയുന്നു.സ്‌കോട്ട്ലന്‍ഡ് പൊലീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട് അന്വേഷണം തുടരുകയാണെന്നും അവര്‍ അറിയിച്ചു. ഇത് ബാലിശവും ക്രിമിനല്‍ പ്രവൃത്തിയുമാണെന്നും ഇതൊന്നും ബിസിനസിനെ ബാധിക്കില്ലെന്നും റിസോര്‍ട്ട് അധികൃതര്‍ പ്രതികരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments