Tuesday, May 6, 2025
HomeBreakingNewsസുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും തിരിച്ചുവരവ് 16ന്

സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും തിരിച്ചുവരവ് 16ന്

9 മാസം നീണ്ട കാത്തിരിപ്പിനൊടുവിൽ ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും തിരിച്ചുവരവ് ഔദ്യോഗികമായി പ്രഖ്യാപിച്ച് നാസ. സ്പെയ്സ് എക്സിന്റെ ഡ്രാഗൺ പേടകത്തിലേറി മാർച്ച് പതിനാറിന് ഇരുവരും ഭൂമിയിലെത്തും.

2024 ജൂണിൽ സ്റ്റാർലൈനർ എന്ന സ്പേസ് ക്രാഫ്റ്റിൽ ബഹിരാകാശ നിലയത്തിൽ എത്തിയ ഇവരുടെ മടക്കവാഹനത്തിന്റെ സാങ്കേതിക തകരാർ മൂലമാണ് ജൂൺ മുതൽ ബഹിരാകാശത്ത് കുടുങ്ങിയത്. ഇവര്‍ പോയ  ബോയിങിന്റെ സ്റ്റാർലൈനർ ന്യൂമെക്സികോയിലെ വൈറ്റ് സാൻഡ് സ്പേസ് ഹാർബറിൽ സെപ്റ്റംബർ 6ന്  തിരികെയെത്തിയത് ലോകമൊട്ടാകെയുള്ളവരിൽ ആശങ്ക അവശേഷിപ്പിച്ചായിരുന്നു.

സ്റ്റാര്‍ലൈനറിന്റെ മനുഷ്യരേയും വഹിച്ചുള്ള ഐഎസ്എസിലേക്കുള്ള ആദ്യ പരീക്ഷണത്തിന്റെ ഭാഗമായി ജൂണ്‍ അഞ്ചിനാണ് ഇന്ത്യന്‍ വംശജ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയില്‍ നിന്നും പുറപ്പെട്ടത്. ജൂണ്‍ ഏഴിന് ഐഎസ്എസിലെത്തി ജൂണ്‍ 13ന് മടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ത്രസ്റ്ററുകള്‍ക്കുണ്ടായ തകരാറുകളും ഹീലിയം ചോര്‍ച്ചയും എല്ലാം മാറ്റി മറിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments