Friday, December 5, 2025
HomeNewsഅനുഭാവികൾക്ക് മദ്യപിക്കാം, നേതാക്കളും പ്രവർത്തകരും മദ്യപാനം ഒഴിവാക്കണം: എംവി ഗോവിന്ദൻ

അനുഭാവികൾക്ക് മദ്യപിക്കാം, നേതാക്കളും പ്രവർത്തകരും മദ്യപാനം ഒഴിവാക്കണം: എംവി ഗോവിന്ദൻ

കൊച്ചി: മദ്യപാനത്തെ കുറിച്ച് കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശം ചര്‍ച്ചയായതിനെ തുടര്‍ന്ന് വിഷയത്തില്‍ കൂടുതല്‍ വിശദീകരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മദ്യപിക്കുന്നവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാമെന്നും എന്നാല്‍ പാര്‍ട്ടി നേതൃത്വത്തില്‍ നില്‍ക്കുന്നവരും പ്രവര്‍ത്തകരും മദ്യപിക്കരുതെന്നാണ് പറഞ്ഞതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.  

പാര്‍ട്ടി ബന്ധുക്കള്‍ക്കും അനുഭാവികള്‍ക്കും മദ്യപിക്കുന്നതിന് തടസ്സമില്ല. ഇതൊരു സുപ്രഭാതത്തില്‍ ഉണ്ടായ വെളിപാടല്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. 

സംസ്ഥാന സമ്മേളനത്തില്‍ പ്രായപരിധി മാനദണ്ഡം കര്‍ശനമായി നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രായപരിധി കഴിഞ്ഞവര്‍ മാത്രം പുറത്തുപോകും. 75 തികയാത്തവരുടെ കാര്യം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments