Friday, May 2, 2025
HomeGulfറമദാൻ പ്രമാണിച്ച്​ ഈ വർഷവും സൗദി അറേബ്യയിലെ തടവുകാർക്ക്​ പൊതുമാപ്പ്

റമദാൻ പ്രമാണിച്ച്​ ഈ വർഷവും സൗദി അറേബ്യയിലെ തടവുകാർക്ക്​ പൊതുമാപ്പ്

റിയാദ്​: റമദാൻ പ്രമാണിച്ച്​ ഈ വർഷവും സൗദി അറേബ്യയിലെ തടവുകാർക്ക്​ പൊതുമാപ്പ്​. സൽമാൻ രാജാവി​ന്റെ നിർദേശത്തെ തുടർന്ന്​ മാപ്പ് നൽകാനുള്ള നടപടിക്രമങ്ങൾക്ക്​ തുടക്കമായി. പബ്ലിക്​ ​റൈറ്റ്​ പ്രകാരം ശിക്ഷിക്കപ്പെട്ട്​ കഴിയുന്നവരെയാണ്​ മാപ്പ്​ നൽകി മോചിപ്പിക്കാനും സ്വദേശങ്ങളിലേക്ക്​ തിരിച്ചയക്കാനുമുള്ള നടപടികൾ ആഭ്യന്തര മന്ത്രാലയം ആരംഭിച്ചത്​. ഒരോ വർഷവും റമദാനിൽ രാജകാരുണ്യത്താൽ നിരവധിപേരാണ്​ ഇങ്ങനെ ജയിൽമോചിതരാകുന്നത്​.

രാജകീയ ഉത്തരവ് വേഗത്തിൽ നടപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര മന്ത്രി അമീർ അബ്​ദുൽ അസീസ് ബിൻ സഉൗദ് ബന്ധപ്പെട്ട എല്ലാ വകുപ്പുകളോടും നിർദേശിച്ചു. തീർച്ചയായും ഇത് മനുഷ്യമനസിന്‍റെ അനുകമ്പയാണെന്ന്​ ആഭ്യന്തര മന്ത്രി പറഞ്ഞു. ജയിൽമോചിതരാകുന്നവർ അവരുടെ കുടുംബങ്ങളിലേക്ക്​ പോകുകയും വീണ്ടും അവരുമായി ഒന്നിക്കുകയും ചെയ്യുന്നത്​ അവരുടെ ഹൃദയത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജയിലിലുള്ളവർക്ക്​ നൽകുന്ന പരിചരണത്തിനും മാപ്പ്​ നൽകി അവരെ ജയിൽമോചിതരാക്കാനുള്ള രാജകാരുണ്യത്തിനും സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനും അഭ്യന്തര മന്ത്രി നന്ദി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments