Friday, January 23, 2026
HomeAmericaഅമേരിക്കയിലെ ടെക്‌സസ് സംസ്ഥാനത്ത് അഞ്ചാംപനി പടരുന്നു

അമേരിക്കയിലെ ടെക്‌സസ് സംസ്ഥാനത്ത് അഞ്ചാംപനി പടരുന്നു

ടെക്‌സാസ് : അമേരിക്കയിലെ ടെക്‌സസ് സംസ്ഥാനത്ത് അഞ്ചാംപനി വ്യാപകമായ തോതിൽ പടരുന്നു. പടിഞ്ഞാറന്‍ ടെക്‌സാസിലെ അഞ്ചാംപനി ബാധിതരുടെ എണ്ണം 90 ആയി വര്‍ദ്ധിച്ചു. വെള്ളിയാഴ്ച പുറത്തിറക്കിയ പുതിയ കണക്കുകള്‍ പ്രകാരം 30 വര്‍ഷത്തിനിപ്പുറമാണ് അഞ്ചാം പനി ഏറ്റവും ഉയര്‍ന്ന നിലയിലെത്തുന്നത്.

51 കേസുകളില്‍ കുട്ടികളും കൗമാരക്കാരുമാണ് ഭൂരിഭാഗവും. 4 വയസ്സും അതില്‍ താഴെയും പ്രായമുള്ള 26 കുട്ടികളിലും രോഗബാധയുണ്ട്.ഗെയിന്‍സ് കൗണ്ടിയില്‍ നിന്നാണ് രോഗം പടര്‍ന്നത്. പ്രാദേശിക പകര്‍ച്ചവ്യാധികള്‍ പോലെതന്നെ ദേശീയതലത്തിലും രോഗം സ്ഥിരീകരിച്ച എല്ലാ കേസുകളും വാക്‌സിനേഷന്‍ എടുക്കാത്തവരാണെന്നും റിപ്പോര്‍ട്ടുണ്ട്.

രോഗബാധിതനായ ഒരു രോഗിയില്‍ നിന്ന് മാത്രമേ അടുത്ത ആളുകളിലേക്ക് അഞ്ചാംപനി പകരൂ. വാക്‌സിന്‍ എടുക്കാത്ത ഏതൊരാളും അഞ്ചാംപനി, മുണ്ടിനീര്, റുബെല്ല (എംഎംആര്‍) കുത്തിവയ്പ്പ് സ്വീകരിക്കണമെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് വാക്‌സിന്‍ ഡോസുകള്‍ നല്‍കണമെന്ന് ആരോഗ്യ അധികൃതര്‍ ശുപാര്‍ശ ചെയ്യുന്നു. ഒരു ഡോസ് 93% വരെ ഫലപ്രദമാണ്. രണ്ട് ഡോസുകള്‍ എടുത്താല്‍ പ്രതിരോധം 97% ഫലപ്രദമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments