Saturday, May 10, 2025
HomeGulfയുഎഇയിലേക്ക് കേരള സർക്കാർ സ്ഥാപനമായ ഒഡപെക് മുഖേന റിക്രൂട്ട്മെന്‍റ്

യുഎഇയിലേക്ക് കേരള സർക്കാർ സ്ഥാപനമായ ഒഡപെക് മുഖേന റിക്രൂട്ട്മെന്‍റ്

തിരുവനന്തപുരം: യുഎഇയിലേക്ക് കേരള സർക്കാർ സ്ഥാപനമായ ഒഡപെക് മുഖേന റിക്രൂട്ട്മെന്‍റ് നടത്തുന്നു. എവിയേഷനിൽ ഹെവി ബസ് ഡ്രൈവർമാരുടെ ഒഴിവിലേക്കാണ് നിയമനം നടക്കുന്നത്. ആകെ 100 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

10-ാം ക്ലാസ് യോഗ്യത ഉള്ളവർക്ക് ജോലിക്കായി അപേക്ഷിക്കാം. പുരുഷൻമാർക്ക് മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുക. പ്രായപരിധി 25-40 വയസാണ്. ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍ ലെവൽ, ലെവൽ 2 ആയിരിക്കണം. കൂടാതെ യുഎഇ അല്ലെങ്കിൽ ജിസിസി ഹെവി ബസ് ഡ്രൈവിങ് ലൈസൻസും ഉണ്ടായിരിക്കണം.

ഉദ്യോഗാർത്ഥികൾ ശാരീരകമായി ഫിറ്റ് ആയിരിക്കണം. കൂടാതെ, ശരീരത്തിന് പുറത്ത് ദൃശ്യമാകുന്ന തരത്തിൽ ടാറ്റൂ പാടില്ല. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 2700 ദിർഹം ശമ്പളം ലഭിക്കും. കൂടാതെ, യോഗ്യരായവ‍ർക്ക് സൗജന്യ താമസവും യാത്രാ സൗകര്യവും ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് ഹാജർ അലവൻസായി 100 ദിർഹം അധികമായി ലഭിക്കും. ഉദ്യോഗാർത്ഥികൾ സിവി, പാസ്പോർട്ട്, ലൈസൻസ് കോപ്പി എന്നിവ സഹിതം recruit@odepc.in എന്ന മെയിൽ ഐഡിയിലേക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടാതെ, സബ്ജക്ട് ലൈനിൽ ഹെവി ബസ് ഡ്രൈവർ എന്ന് പരാമർശിക്കണം. അപേക്ഷകൾ അയയ്ക്കേണ്ട അവസാന തീയതി ഫെബ്രുവരി 26.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments