കൊച്ചി: മുണ്ടക്കൈ ദുരന്തത്തിലെ സർക്കാർ കണക്കുകൾ പുറത്ത്. ഹൈക്കോടതിയിൽ സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിനൊപ്പമുള്ള മെമ്മോറണ്ടത്തിലാണ് കണക്കുകൾ. ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക ചെലവഴിച്ചത് വളണ്ടിയർമാർക്കാണ് എന്നാണ് പുറത്തുവന്ന കണക്കുകൾ പറയുന്നത്.
ഒരു മൃതദേഹം സംസ്‌കരിക്കാൻ 75,000 രൂപ ചെലവായെന്നാണ് സർക്കാർ കണക്ക്. 359 മൃതദേഹങ്ങൾക്ക് 2,76,75,000 രൂപ ചെലവിട്ടു. വളണ്ടിയർമാർക്കും ട്രൂപ്പുകൾക്കും ഗതാഗതം 4 കോടി, ഭക്ഷണം, വെള്ളം 10 കോടി, താമസം 15 കോടി, ബെയ്‌ലി പാലത്തിന്റെ നിർമാണത്തിന് 1 കോടി, ടോർച്ച്, റെയിൽ കോട്ട്, കുട, ബൂട്ട് 2.98 കോടി, മെഡിക്കൽ സഹായം 2.2 കോടി രൂപ ചെലവഴിച്ചുവെന്നാണ് സർക്കാർ പറയുന്നത്.
ദുരിതാശ്വാസ ക്യാമ്പിൽ നാലായിരത്തോളം ആളുകളാണ് ഉണ്ടായിരുന്നത്. ഇവർക്ക് ഭക്ഷണം എട്ട് കോടി, വസ്ത്രം 11 കോടി, ജനറേറ്റർ ഏഴ് കോടി, വൈദ്യസഹായം എട്ട് കോടി രൂപയുമാണ് ചെലവായത്.