പരീക്ഷണ ഘട്ടങ്ങളിലായിരുന്ന ‘പ്ലാനറ്ററി ഡിഫൻസ്’ പദ്ധതികളെല്ലാം ഉണരേണ്ട സമയം ഇതാ എത്തി. പ്രകാശ വർഷങ്ങൾ അകലെ അപകടസാധ്യതയുമായി പാഞ്ഞുപോകുന്ന ഛിന്നഗ്രഹങ്ങളിലൊന്ന് ഇത്തവണ കുറേക്കൂടി അടുത്തെത്തുകയാണ്. പതിനായിരത്തിലൊന്ന്, ആയിരത്തിലൊന്ന് എന്നിങ്ങനെ പ്രവചിച്ചിരുന്ന കൂട്ടിയിടിയുടെ സാധ്യത ഇത്തവണ 43ൽ ഒന്ന് എന്നതായിരിക്കുന്നുവെന്നതാണ് ലോകത്തെ ആശങ്കയിലാക്കുന്നത്.
2024 വൈആർ4 എന്നു പേര് നൽകിയ, ഭൂമിയോടടുത്ത് കുതിക്കുന്ന ചിന്നഗ്രഹത്തെ വഴിതിരിച്ചുവിടേണ്ട സമയം അതിക്രമിച്ചിരിക്കുകയാമെന്നാണ് ഗവേഷകനായ ഡോ. റോബിൻ ജോർജ് ആൻഡ്രൂസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 2024 ഡിസംബറിൽ കണ്ടെത്തിയ YR4, നിലവിൽ ടോറിനോ സ്കെയിലിൽ 10ൽ 3-ാം സ്ഥാനത്താണ് (ഛിന്നഗ്രഹങ്ങൾ , വാൽനക്ഷത്രങ്ങൾ തുടങ്ങി ഭൂമിക്കു സമീപമുള്ള വസ്തുക്കളുമായി (NEOs) ബന്ധപ്പെട്ട അപകടങ്ങളെ തരംതിരിക്കുന്നതിനുള്ള ഒരു രീതിയാണ് ടോറിനോ സ്കെയിൽ).
2024 YR4 എന്നറിയപ്പെടുന്ന ഒരു ഛിന്നഗ്രഹം 2032ൽ ഭൂമിയെ സുരക്ഷിതമായി കടന്നുപോകാൻ 97.9% സാധ്യതയുണ്ടെന്ന് നാസ ശാസ്ത്രജ്ഞർ പറയുന്നു. അതായത് ഏതെങ്കിലും തരത്തിലുള്ള ആഘാതം ഉണ്ടാക്കാൻ 2.1ശതമാനം സാധ്യതയാണുള്ളത്. ഇത്തരത്തിലുവ്ള ആഘാത പ്രവചനങ്ങൾ ഏകദേശ കണക്കുകൾ മാത്രമാണ്, കാരണം അതിന്റെ വിദൂര സ്ഥാനം കാരണം കൃത്യമായ അളവുകൾ കണക്കാക്കുന്നത് ഇപ്പോഴും ബുദ്ധിമുട്ടാണ്.
നാസയുടെ കാറ്റലീന സ്കൈ സർവേ പ്രോജക്റ്റിലെ ശാസ്ത്രജ്ഞനായ ഡേവിഡ് റാങ്കിൻ, ഛിന്നഗ്രഹത്തിന് ഒരു റിസ്ക് കോറിഡോർ കണക്കാക്കിയിട്ടുണ്ട്. തെക്കേ അമേരിക്കയിൽ നിന്ന് ആരംഭിച്ച്, പസഫിക് സമുദ്രം, ദക്ഷിണേഷ്യ, അറേബ്യൻ കടൽ, ആഫ്രിക്ക എന്നിവിടങ്ങളിലായി “റിസ്ക് കോറിഡോർ” വ്യാപിച്ചുകിടക്കുന്നു.
ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്,സുഡാൻ, നൈജീരിയ എന്നിവ ഈ ഛിന്നഗ്രഹത്തിന്റെ ആഘാതം ബാധിക്കപ്പെട്ടേക്കാവുന്ന പ്രത്യേക രാജ്യങ്ങളിൽ ഉൾപ്പെടുന്നു. നിലവിൽ നാസയും യൂറോപ്യൻ ബഹിരാകാശ ഏജൻസികളും ഭൂമിക്ക് സമീപമുള്ള 36,765 വസ്തുക്കളെ നിരീക്ഷിക്കുന്നു, 2,442 എണ്ണത്തെയാണ് അപകട സാധ്യതയുള്ളവയായി തരംതിരിച്ചിരിക്കുന്നത്. ഇതിലൊരു പ്രധാന സ്ഥാനമാണ് 2024 YR4ന് നൽകിയിരിക്കുന്നത്.
2013 ഫെബ്രുവരി 15ന് റഷ്യയുടെ തെക്കൻ ഉറാൽസ് മേഖലയിലെ ആകാശത്ത് ഒരു വലിയ ഉൽക്ക പൊട്ടിത്തെറിച്ചിരുന്നു.റഷ്യൻ തലസ്ഥാനമായ മോസ്കോയ്ക്ക് 1440 കിലോമീറ്റർ കിഴക്ക് സ്ഥിതി ചെയ്യുന്ന ചെല്യബിൻസ്ക് നഗരത്തിന് 23 കിലോമീറ്റർ ഉയരത്തിലാണ് ഉൽക്കയുടെ പൊട്ടിത്തെറി നടന്നത്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ചു പൊട്ടിത്തെറിച്ച ഏറ്റവും വലിയ ഉൽക്കയായിരുന്നു അത്(പക്ഷേ വെറും 18 മീറ്റർ വീതി) 1,600ലധികം ആളുകൾക്ക് പരിക്കേൽക്കുകയും 7,000-ത്തിലധികം കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്യുകയായിരുന്നു.
ഭൂമിയെ അടിസ്ഥാനമാക്കിയുള്ളതും ബഹിരാകാശത്തെ അടിസ്ഥാനമാക്കിയുള്ളതുമായ ദൂരദർശിനികളുടെ സംയോജനത്തിലൂടെയും അത്യാധുനിക ഡാറ്റാ വിശകലന രീതികളിലൂടെയുമാണ് നാസ ഛിന്നഗ്രഹങ്ങളെ ട്രാക്കുചെയ്യുന്നത്. ഛിന്നഗ്രഹങ്ങൾ ഉൾപ്പെടെ ഭൂമിക്ക് സമീപമുള്ള വസ്തുക്കളെ (NEOs) കണ്ടെത്തുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള പ്രാഥമിക സംവിധാനം, പ്ലാനറ്ററി ഡിഫൻസ് കോർഡിനേഷൻ ഓഫീസിൻ്റെ (PDCO) ഭാഗമായ നാസയുടെ നിയർ-എർത്ത് ഒബ്ജക്റ്റ് ഒബ്സർവേഷൻസ് (NEOO) പ്രോഗ്രാമാണ്.
ആകാശം തുടർച്ചയായി സ്കാൻ ചെയ്യുന്നതിനായി ലോകമെമ്പാടുമുള്ള ഗ്രൗണ്ട് ബേസ്ഡ് ഒപ്റ്റിക്കൽ ടെലിസ്കോപ്പുകളുടെ ശൃംഖലയുമായി നാസ സഹകരിക്കുന്നു.ബഹിരാകാശത്തെ അടിസ്ഥാനമാക്കിയുള്ള ദൂരദർശിനികൾ ഭൂമിയെ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണങ്ങൾ പൂർത്തിയാക്കാൻ നാസ ബഹിരാകാശത്തെ അടിസ്ഥാനമാക്കിയുള്ള ഇൻഫ്രാറെഡ് ദൂരദർശിനികൾ ഉപയോഗിക്കുന്നു:
ദൂരദർശിനികൾ ഒരു ഛിന്നഗ്രഹത്തെ കണ്ടെത്തിക്കഴിഞ്ഞാൽ, ഛിന്നഗ്രഹത്തിന്റെ ഭ്രമണപഥം കണക്കാക്കാനും അതിന്റെ ഭാവി പാത പ്രവചിക്കാനും ശാസ്ത്രജ്ഞർ സങ്കീർണ്ണമായ അൽഗോരിതങ്ങൾ ഉപയോഗിക്കുന്നു. പരിക്രമണപഥങ്ങൾ ട്രാക്ക് ചെയ്യുകയും കണക്കാക്കുകയും ചെയ്യുന്നു, അവ ഭൂമിക്ക് ഭാവിയിൽ എന്തെങ്കിലും ഭീഷണി ഉയർത്തുമോ എന്ന് വിലയിരുത്തുന്നു.
അടുത്തുള്ള വസ്തുക്കൾക്കായി, ഒരു ഛിന്നഗ്രഹത്തിൻ്റെ വലിപ്പം, ആകൃതി, ഭ്രമണം, കൃത്യമായ പാത എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ശേഖരിക്കുന്നതിന് നാസ റഡാർ സംവിധാനങ്ങൾ ഉപയോഗിക്കുന്നു.
അഥവാ ഛിന്നഗ്രഹം ഇടിക്കാനെത്തിയാൽ ഓരോ വർഷവും ചെറുതും വലുതുമായ ഒട്ടേറെ ഛിന്നഗ്രഹങ്ങൾ ഭൂമിയുടെ ഭ്രമണപഥത്തിനു സമീപത്തുകൂടി കടന്നു പോകാറുണ്ട്.ഭാവിയിൽ ഭൂമിയെ ഛിന്നഗ്രഹ ആക്രമണത്തിൽ നിന്നു രക്ഷിക്കാൻ ‘പ്ലാനറ്ററി ഡിഫൻസ്’ എന്ന മേഖല തന്നെ ഇപ്പോൾ പ്രചാരത്തിലായി വരുന്നുണ്ട്. ഈ മേഖലയുടെ ശ്രദ്ധേയമായ ആദ്യ കാൽവയ്പാണു ഡാർട്ട്.