Thursday, May 29, 2025
HomeNewsഇന്ത്യൻ കമ്പനികൾക്ക് വെല്ലുവിളികളുമായി ചൈനീസ് വാഹനമായ ബിവൈഡി ഇന്ത്യൻ നിരത്തുകളിൽ എത്തുന്നു

ഇന്ത്യൻ കമ്പനികൾക്ക് വെല്ലുവിളികളുമായി ചൈനീസ് വാഹനമായ ബിവൈഡി ഇന്ത്യൻ നിരത്തുകളിൽ എത്തുന്നു

ഇന്ത്യൻ വാഹന പ്രേമികൾക്ക് ഇലക്ട്രിക് വാഹങ്ങളോടുള്ള പ്രിയം ഈയിടെയായി കൂടുന്നുണ്ട്. അതുകൊണ്ട് തന്നെ ടാറ്റ മോട്ടോഴ്സിനെ കൂടാതെ മഹീന്ദ്രയും മാരുതി സുസുക്കിയും ഇലക്ട്രിക് വാഹങ്ങളിൽ പുതിയ പരീക്ഷണങ്ങളിലാണ്. മഹീന്ദ്ര ഗ്രൂപ്പ് അവരുടെ ഏറ്റവും പുതിയ ഇലക്ട്രിക് വാഹനങ്ങളായ എക്സ്ഇവി 9ഇ, ബിഇ 6 എന്നി വാഹങ്ങളുടെ വേരിയന്റുകളും എക്സ് ഷോറൂം വിലയും ഈയടുത്താണ് പുറത്തുവിട്ടത്. ഇ വിറ്റാര അവതരിപ്പിച്ചതോടെ മാരുതിയും ഒട്ടും പിറകിലല്ല എന്ന് പ്രഖ്യാപിക്കുകയാണ്.

പക്ഷെ ഫീച്ചറുകൾ കൊണ്ടും വാഹനത്തിന് ലഭിക്കുന്ന കിലോമീറ്റർ റേഞ്ച് കൊണ്ടും ഇന്ത്യൻ കമ്പനികളെ വെല്ലുവിളിക്കാൻ ചൈനീസ് വാഹനമായ ബിവൈഡി ഇന്ത്യൻ നിരത്തുകളിൽ എത്തുന്നുണ്ട്. സീൽ, ഇമാക്‌സ്, അറ്റോ 3 തുടങ്ങിയ ചില കിടുക്കാച്ചി മോഡലുകൾ പുറത്തിറക്കിയ ചൈനീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളിൽ നിന്നും വരാനിരിക്കുന്ന ഏറ്റവും പുതിയ ഇവി വാഹനമാണ് ബിവൈഡി സീലിയൻ 7. 2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ പ്രദർശിപ്പിച്ച സീലിയൺ 7 ഇലക്ട്രിക്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഫെബ്രുവരി 17 നാണ് ഔദ്യോഗികമായി വാഹനം പുറത്തിറങ്ങുന്നത്. മാർച്ച് 7 മുതൽ ബുക്കിങ് ആരംഭിക്കുമെന്നും തുടർന്ന് വിപണിയിലെത്തുമെന്നും കമ്പനി അറിയിച്ചു.

പുതിയ ബിവൈഡി ഇലക്ട്രിക് എസ്‌യുവിയിൽ 82.5kWh എൽഎഫ്പി ബ്ലേഡ് ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്. പ്രീമിയം റിയർ-വീൽ ഡ്രൈവ്, പെർഫോമൻസ്, ഓൾ-വീൽ ഡ്രൈവ് എന്നീ രണ്ട് വേരിയൻ്റുകളിൽ വാഹനം ലഭ്യമാണ്. ആദ്യത്തെ എഞ്ചിൻ പരമാവധി 313 ബിഎച്ച്‌പി കരുത്തും 380 എൻഎം ടോർക്കും ലഭിക്കുമ്പോൾ രണ്ടാമത്തേത് 530 ബിഎച്ച്‌പിയും 690 എൻഎം ടോർക്കും നൽകുന്നു. പ്രീമിയം വേരിയൻറ് 567 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. കൂടാതെ 6.7 സെക്കൻഡിൽ പൂജ്യം മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും വാഹനത്തിന് കഴിവുണ്ട്. ഫുൾ ചാർജിൽ 542 കിലോമീറ്റർ ഓടുന്നതാണ് പെർഫോമൻസ് വേരിയൻ്റിൻ്റെ അവകാശവാദം. പുതിയ ബിവൈഡി ഇലക്ട്രിക് എസ്‌യുവിക്ക് 4,830 എംഎം നീളവും 1,925 എംഎം വീതിയും 1,620 എംഎം ഉയരവും ഉണ്ട്. കൂടാതെ ഇതിന് 2,930 എംഎം വീൽബേസും 520 ലിറ്റർ ബൂട്ട് സ്‌പേസും കമ്പനി നൽകുന്നു.

ഇവിയിൽ ഒരു ബ്ലാങ്ക്ഡ്-ഓഫ് ഗ്രിൽ, ഷാ‍‍പ്പായ ക്രീസുകളുള്ള ഒരു ഫ്രണ്ട് ബമ്പർ, സീൽ ഇവിയുടേതിന് സമാനമായ ഹെഡ്‌ലാമ്പുകൾ എന്നിവയും ഉണ്ട്. 19 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ സ്റ്റാൻഡേർഡായി വരുന്നു, അതേസമയം 20 ഇഞ്ച് അലോയ് വീലുകൾ ഓപ്ഷണലാണ്. നീളത്തിൽ കറുത്ത ക്ലാഡിംഗ് ഉള്ള വീൽ ആർച്ചുകൾ, ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകൾ, ഒരു ടാപ്പേർഡ് റൂഫ്‌ലൈൻ എന്നിവയും സൈഡ് പ്രൊഫൈലിനെ അലങ്കരിച്ചിരിക്കുന്നു. എസ്‌യുവിക്ക് പിന്നിൽ ഒരു സ്‌പോർട്ടി ബ്ലാക്ക് ബമ്പർ ഉണ്ട്. പിക്‌സൽ ഡിസൈൻ ഘടകങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന എൽഇഡി ടെയിൽലാമ്പുകളും ഇതിലുണ്ട്.

12-സ്പീക്കർ ഡൈനോ ഓഡിയോ സൗണ്ട് സിസ്റ്റം, ഹെഡ്-അപ്പ് ഡിസ്പ്ലേ, പനോരമിക് ഗ്ലാസ് റൂഫ്, ഡ്യുവൽ-സോൺ ഓട്ടോ എസി, ഇലക്ട്രികൽ അഡ്‍ജസ്റ്റ്‌മെന്റോടുകൂടിയ വെന്റിലേറ്റഡ്, ഹീറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ഫോൺ ചാർജർ, വി2എൽ (വെഹിക്കിൾ-ടു-ലോഡ്), 360-ഡിഗ്രി കാമറ, 11 എയർബാഗുകൾ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റവും (ADAS) സ്യൂട്ട്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയാണ് ഇതിന്റെ മറ്റ് സവിശേഷതകൾ.

കൂടാതെ സീൽ ഇവിയെ പോലെ, ഇതിന് 15.6 ഇഞ്ച് ചലിപ്പിക്കാൻ സാധിക്കുന്ന ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ഹീറ്റഡ് ഗ്രിപ്പുകളും മൗണ്ടഡ് കൺട്രോളുകളുമുള്ള 4-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ എന്നിവയുണ്ട്. സെന്റർ കൺസോളിൽ ഡ്രൈവ്, ടെറൈൻ മോഡുകൾക്കുള്ള ബട്ടണുകൾ, ഡ്രൈവ് സെലക്ടർ നോബ്, രണ്ട് കപ്പ്‌ഹോൾഡറുകൾ എന്നിവയുൾപ്പെടെ പിൻ യാത്രക്കാരുടെ സുഖസൗകര്യങ്ങൾക്കായി, ഇവിയിൽ എസി വെന്റുകളും സെന്റർ ആംറെസ്റ്റും സജ്ജീകരിച്ചിട്ടുണ്ട്. വാഹനത്തിന് 45 ലക്ഷം രൂപവരെ എക്സ് ഷോറൂം വില പ്രതീക്ഷിക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments