ന്യൂഡല്‍ഹി : ആം ആദ്മിയെ കടപുഴക്കാന്‍ കിണഞ്ഞ് പരിശ്രമിച്ച് വിജയത്തിലെത്തിയ ഡല്‍ഹിയില്‍ ആരാകും മുഖ്യമന്ത്രി എന്ന ചോദ്യം ഇനിയും അവശേഷിക്കുന്നു. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ സംസ്ഥാന ഘടകത്തിലെ നേതാക്കളുമായി ദേശീയ നേതൃത്വം ഇന്നും ചര്‍ച്ച നടത്തുന്നുണ്ട്.
മോദി ഈ ആഴ്ച വിദേശ സന്ദര്‍ശനത്തിന് പോകുമെന്നിരിക്കെ മുഖ്യമന്ത്രിയെ അതിനു മുമ്പ് തിരഞ്ഞെടുക്കുമെന്നാണ് സൂചന. തിങ്കളാഴ്ച ഫ്രാന്‍സിലേക്ക് പോകുന്ന മോദി, യു.എസ്. സന്ദര്‍ശനവും കഴിഞ്ഞശേഷമേ തിരികെ എത്തൂ. തീരുമാനം എടുക്കാന്‍ വൈകിയാല്‍, മുഖ്യമന്ത്രി ആരെന്ന് അറിയാന്‍ മോദി മടങ്ങിയെത്തുംവരെ കാത്തിരിക്കണം.
ന്യൂ ഡല്‍ഹി മണ്ഡലത്തില്‍ അരവിന്ദ് കെജ്രിവാളിനെ തോല്‍പ്പിച്ച പര്‍വേഷ് വര്‍മ, ഡല്‍ഹി നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന വിജേന്ദര്‍ ഗുപ്ത, വനിതാ നേതാവായ ശിഖ റായ് എന്നിവരുടെ പേരുകളാണ് ഇപ്പോള്‍ സജീവമായിരിക്കുന്നത്. അതേസമയം, ഒന്നിലേറെ ഉപമുഖ്യമന്ത്രിമാരെ നിയോഗിച്ചേക്കുമെന്നും ചര്‍ച്ചകളുണ്ട്.