Sunday, June 1, 2025
HomeNewsലൈറ്റുകൾ ഒന്നും തെളിയിക്കനല്ല, ഭംഗി കൂട്ടാൻ മാത്രം മൂന്നാറിലെ റോയൽ വ്യൂ ഡബിൾ ഡക്കർ...

ലൈറ്റുകൾ ഒന്നും തെളിയിക്കനല്ല, ഭംഗി കൂട്ടാൻ മാത്രം മൂന്നാറിലെ റോയൽ വ്യൂ ഡബിൾ ഡക്കർ ബസ്സിനെ കുറിച്ച് ഗതാഗത മന്ത്രി

മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾക്കായി ഏർപ്പെടുത്തിയ കെഎസ്ആർടിസിയുടെ റോയൽ വ്യൂ ഡബിൾ ഡക്കർ ബസ്സിൽ ഘടിപ്പിച്ചിരിക്കുന്ന ലൈറ്റുകൾ ഒന്നും തെളിയിക്കാനുള്ളതല്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. ബസിന്റെ സർവീസ് ഉദ്ഘാടന വേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

റോയൽ വ്യൂ ഡബിൾ ഡക്കർ ബസ്സിലെ  അനധികൃത ലൈറ്റ് സംവിധാനത്തിനെതിരെ കോടതി വിമർശനം ഉന്നയിച്ചിരുന്നു. സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ ലംഘിക്കുന്നതാണ് കെഎസ്ആർടിസിയുടെ റോയൽ വ്യൂ ഡബിൾ ഡെക്കർ ബസിലെ അനധികൃത ലൈറ്റ് സംവിധാനമെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

‘‘ഈ ബസ്സിന് ഹെഡ് ലൈറ്റിന്റെ ആവശ്യം പോലുമില്ല. ബസ്സിലെ ലൈറ്റ് ഒന്നും ഇടാൻ വേണ്ടി വെച്ചതല്ല. ഭംഗിക്ക് വേണ്ടി വച്ചതാണ്. അത് ഇടാൻ ഉദ്ദേശിച്ചിട്ടില്ല. ബസ് ഓടിക്കുന്ന കണ്ടക്ടറും ഡ്രൈവറുകളും ലൈറ്റ് ഒന്നും ഇടണ്ട എന്ന് ഞാൻ പറയുന്നു. ഈ വണ്ടി പകൽ സമയത്ത് മാത്രമേ ഓടിക്കുന്നുള്ളൂ.  കെഎസ്ആർടിസിയുടെ ഒരു പൈസയും കളയാൻ ആഗ്രഹിക്കുന്നില്ല’’ ഗണേഷ് കുമാർ പറഞ്ഞു

ദിവസം പകൽ 4 യാത്രകൾ മാത്രം നടത്തുന്ന മൂന്നാറിലെ ഡബിൾ ഡക്കർ ബസ് നിലവിലെ ടൂറിസം യാത്രാ സംവിധാനങ്ങൾക്ക് ഭീഷണിയല്ലെന്നും മൂന്നാറിന്റെ കാഴ്ചകൾക്ക് മറ്റൊരാനുഭവം പകരുകയാണ് ബസ്സിലെ യാത്രകളുടെ ഉദ്ദേശമെന്നും മന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments