Thursday, November 20, 2025
HomeAmericaഅന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് ഉപരോധമേർപ്പെടുത്താനൊരുങ്ങി ട്രംപ്

അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് ഉപരോധമേർപ്പെടുത്താനൊരുങ്ങി ട്രംപ്

വാഷിം​ഗ്ടൺ: അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് ഉപരോധമേർപ്പെടുത്താനൊരുങ്ങി ട്രംപ്. ഇന്ന് തന്നെ ഉപരോധം പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവച്ചേക്കും. അമേരിക്കയെയും ഇസ്രയേൽ പോലുള്ള സഖ്യകക്ഷികളെയും ഐസിസി ലക്ഷ്യമിടുന്നെന്ന് ആരോപിച്ചാണ് നടപടി. അതിനിടെ ഗാസയിൽനിന്ന് പലസ്തീൻകാരെ ഒഴിപ്പിക്കാൻ ഇസ്രയേൽ ഒരുക്കം തുടങ്ങി.

വ്യോമ, കടൽ മാർഗങ്ങളിലൂടെ പാലസ്തീനികളെ ഒഴിപ്പിക്കാനുള്ള തയ്യാറെടുപ്പാണ് ഇസ്രയേൽ നടത്തുന്നത്. പോരാട്ടത്തിനൊടുവില്‍ ഇസ്രയേല്‍, ഗാസ അമേരിക്കയ്ക്ക് കൈമാറുമെന്ന് ട്രംപ് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പറഞ്ഞിരുന്നു. ഗാസയുടെ പുനര്‍നിര്‍മാണത്തിന് യു.എസ്. സൈന്യത്തെ അയക്കേണ്ടിവരില്ലെന്നും ട്രംപ് വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments