തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹന വ്യൂഹം എസ്എഫ്ഐയുടെ പ്രകടനത്തിനിടയിൽപ്പെട്ടത് ഗുരുതര വീഴ്ചയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. എകെജി സെന്ററിൽ നിന്നും പുറപ്പെട്ട വാഹനവ്യൂഹമാണ് പാളയത്ത് എസ്എഫ്ഐ സമരത്തിനിടയിൽപ്പെട്ടത്. ഇസെഡ് പ്ലസ് ഗാറ്ററിയിൽപ്പെട്ട മുഖ്യമന്ത്രിയുടെ വാഹനം സമരക്കാർക്കിടയിൽപ്പെട്ടത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്നാണ് റിപ്പോർട്ട്.
സമരമാണെന്ന് വ്യക്തമായിട്ടും സമരം നടക്കുന്ന വഴി വാഹന വ്യൂഹത്തെ കടത്തി വിട്ടത് തെറ്റാണെന്നും, വാഹനം മറ്റൊരു വഴി തിരിച്ചു വിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സ്പെൻസർ ജംങ്ഷനിൽ നിന്നും പാളയം വഴി കടത്തി വിടാൻ മറ്റൊരു വഴിയെന്ന സാധ്യതയുണ്ടെന്നിരിക്കെയാണ് സുരക്ഷാ വീഴ്ചയുണ്ടായത്. എന്നാൽ അതിനുള്ള സമയം ലഭിച്ചില്ലെന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ വിശദീകരണം.
നേരത്തെ തിരുവനന്തപുരം നഗരം ചലിക്കരുത് എന്ന് എസ്എഫ്ഐ വിചാരിച്ചാല്‍ ചലിക്കില്ലെന്ന് പി.എം ആര്‍ഷോ വെല്ലുവിളിച്ചിരുന്നു. ഹാലിളകിയാല്‍ നിലയ്ക്ക് നിര്‍ത്താന്‍ എസ്എഫ്ഐക്ക് അറിയാം. അതിന് കേരളത്തിലെ മുഴുവന്‍ എസ്എഫ്ഐ ഒന്നും വേണ്ട. തിരുവനന്തപുരം നഗരത്തിലെ എസ്എഫ്ഐ മാത്രം മതിയെന്ന് ആര്‍ഷോ വെല്ലുവിളിച്ചു. കേരള സര്‍വകലാശാല ആസ്ഥാനത്ത് ഇന്നും നടന്ന പ്രതിഷേധ പ്രകടനത്തില്‍ സംസാരിക്കുകയായിരുന്നു പി.എം ആര്‍ഷോ.
പുതിയ വിദ്യാര്‍ത്ഥി യൂണിയനെ സത്യപ്രതിജ്ഞ ചെയ്യാന്‍ വി.സി അനുവദിക്കാത്തതിലും ഇന്നലത്തെ പൊലീസ് നടപടിയിലും പ്രതിഷേധിച്ചാണ് എസ്എഫ്ഐ പ്രതിഷേധം നടത്തിയത്. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സമാധാനപരമായും മാതൃകാപരമായും അനിശ്ചിതകാല സമരം മുന്നോട്ടു കൊണ്ടു പോകണം എന്നാണ് എസ്എഫ്ഐ ആഗ്രഹിച്ചതെന്ന് ആര്‍ഷോ പറഞ്ഞു.