Friday, July 4, 2025
HomeNewsനവീൻ ബാബുവിന്റെ മരണം: കണ്ണൂർ ജില്ലാ സമ്മേളനത്തിൽ പി.പി. ദിവ്യയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

നവീൻ ബാബുവിന്റെ മരണം: കണ്ണൂർ ജില്ലാ സമ്മേളനത്തിൽ പി.പി. ദിവ്യയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

കണ്ണൂര്‍: സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്‍റ് പി.പി ദിവ്യക്കെതിരെ മുഖ്യമന്ത്രിയും. ദിവ്യക്ക് ജാഗ്രതക്കുറവുണ്ടായെന്ന് മുഖ്യമന്ത്രിയുടെ വിമർശനം. ഉത്തരവാദിത്തപ്പെട്ട പദവിയിൽ ഇരിക്കെ പുലർത്തേണ്ട ജാഗ്രത ഉണ്ടായില്ല . നവീൻ ബാബുവിന്‍റെ മരണത്തിൽ പത്തനംതിട്ട ജില്ലാ ഘടകം സ്വീകരിച്ച നിപാടുകളിൽ തെറ്റില്ലെന്നും മുഖ്യമന്ത്രി .

പൊതുചര്‍ച്ചയ്ക്ക് ശേഷം നടന്ന മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. അവനവന്‍ ചെയ്യുന്നതിന്റെ ഫലം അവനവന്‍ അനുഭവിക്കണമെന്നാണ് ദിവ്യയുടെ നടപടിയെ സംബന്ധിച്ച് മുഖ്യമന്ത്രി പറഞ്ഞത്. അതേസമയം ദിവ്യയെ പൂര്‍ണമായും തള്ളിക്കൊണ്ടല്ല മുഖ്യമന്ത്രി പ്രതികരണം നടത്തിയത്. പി.പി ദിവ്യയ്ക്ക് പാര്‍ട്ടി സ്ഥാനങ്ങളിലേക്ക് തിരികെ വരാന്‍ സാധിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ജില്ലാ സമ്മേളനത്തിലെ പ്രതിനിധിചര്‍ച്ചകളില്‍ ദിവ്യയെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങളുയര്‍ന്നിരുന്നു. ദിവ്യയുടെ ഭാഗത്തുനിന്നുണ്ടായത് ന്യായീകരിക്കാനാവാത്ത നടപടിയെന്നാണ് പ്രവര്‍ത്തനറിപ്പോര്‍ട്ടിലടക്കം ചൂണ്ടിക്കാട്ടിയിരുന്നത്. ചില പ്രതിനിധികള്‍ ദിവ്യയുടെ നടപടി പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും അഭിപ്രായപ്പെട്ടു. അതേസമയം നടപടി വേഗത്തിലായെന്നും മാധ്യമവാര്‍ത്തകള്‍ക്കനുസരിച്ച് നടപടിയെടുത്തു തുടങ്ങിയ അഭിപ്രായങ്ങളും ഉയര്‍ന്നു.

മുൻ എ.ഡി.എം. കെ. നവീൻ ബാബുവിന്റെ മരണത്തിനിടയാക്കിയത് ദിവ്യ നടത്തിയ പ്രസംഗത്തിലെ അവസാനത്തെ പരാമർശമാണെന്ന് നേരത്തേ സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞിരുന്നു. കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിൽ ദിവ്യയ്ക്കെതിരേ പാർട്ടി സ്വീകരിച്ച നടപടിയിൽ വിമർശനമുണ്ടായോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുമ്പോഴാണ് ജയരാജന്റെ പരാമർശം. എന്നാൽ വാക്കുകൾ അടർത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിച്ചതായി പിന്നീട് എം.വി. ജയരാജൻ വിശദീകരിച്ചു.

മുസ്‍ലിം ന്യൂനപക്ഷ വിഷയങ്ങളിലെ നിലപാടുകൾ പ്രീണനമായി ചിത്രീകരിക്കപ്പെട്ടെന്നും സമ്മേളനത്തിൽ വിലയിരുത്തൽ. പൗരത്വ ഭേദഗതി, ഫലസ്തീൻ വിഷയങ്ങളിലെ നിലപാടുകൾ തെറ്റിദ്ധരിക്കപ്പെട്ടോയെന്ന് ഗൗരവത്തിൽ പരിശോധിക്കണം. പാർട്ടി നേതാക്കളും പൊതുജനങ്ങളും തമ്മിലുള്ള അകലം തിരുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സിപിഎം കണ്ണൂർ ജില്ലാ സമ്മേളനം ഇന്ന് അവസാനിക്കും. അകലം വർധിക്കുന്നതായി എല്ലാ സമ്മേളനങ്ങളിലും ചർച്ച വന്നുവെന്നും മറുപടിയിൽ മുഖ്യമന്ത്രി നേതാക്കൾ പക്വതയോടെ ഇടപെടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം കണ്ണൂർ ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. സമാപന സമ്മേളനം തളിപ്പറമ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments