Friday, July 4, 2025
HomeBreakingNewsമധ്യവർഗം ജനങ്ങൾക്ക് ഹാപ്പി നൽകുന്ന ബഡ്ജറ്റ്: 12 ലക്ഷം വരെ ആദായ നികുതിയില്ല, കുംഭമേള വിഷയം...

മധ്യവർഗം ജനങ്ങൾക്ക് ഹാപ്പി നൽകുന്ന ബഡ്ജറ്റ്: 12 ലക്ഷം വരെ ആദായ നികുതിയില്ല, കുംഭമേള വിഷയം പ്രതിപക്ഷം ബഡ്ജറ്റ് അവതരണം ബഹിഷ്കരിച്ചു

ന്യൂഡൽഹി: മൂന്നാം മോദി സർക്കാറിന്‍റെ രണ്ടാം ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്‍റിൽ അവതരിപ്പിച്ചു. ആറ് മേഖലകൾക്കാണ് ഈ വർഷത്തെ ബജറ്റിൽ കേന്ദ്ര സർക്കാർ ഊന്നൽ നൽകുന്നത്. നികുതി, വൈദ്യുതി, നഗര വികസനം, ഖനനം, സാമ്പത്തിക മേഖല, നിയന്ത്രണ നയങ്ങൾ എന്നിവയാണ് ഈ മേഖലകൾ

ധനമന്ത്രി നിര്‍മ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് 2025 ൽ സ്ത്രീകൾക്കും കർഷകർക്കും മധ്യവർഗത്തിനും ഹാപ്പിയാകുന്ന നിരവധി പ്രഖ്യാപനങ്ങൾ ആണ് ഉള്ളത് . ആദായനികുതി പരിധി ഉയർത്തി. 12 ലക്ഷം വരെ നികുതിയില്ലെന്നാണ് പ്രഖ്യാപനം. വീട്ടുവാടകയിലെ നികുതി ഇളവ് പരിധി 6 ലക്ഷമാക്കി ഉയര്‍ത്തി. അതേസമയം തന്നെ ബിഹാറിനും ബംപറടിച്ചിട്ടുണ്ട്. ബിഹാറിന് വാരിക്കോരി നിരവധി പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

യുവാക്കൾ, സ്ത്രീകൾ, കർഷകർ, മധ്യവർഗം തുടങ്ങിയ വിഭാഗങ്ങൾക്കാണ് ബജറ്റിൽ പരിഗണന നൽകുന്നത്. മധ്യവർഗത്തിന്‍റെ ശക്തി കൂട്ടുന്ന ബജറ്റ് ആണിതെന്നും വികസന ഭാരതത്തിലേക്കുള്ള യാത്രയെ ശാക്തീകരിക്കുന്നതാണെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി

അതിനിടെ ധനമന്ത്രിയുടെ ബജറ്റ് അവതരണം ബഹിഷ്കരിച്ച് പ്രതിപക്ഷം. നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. നിർമല അവതരണത്തിനായി എഴുന്നേറ്റപ്പോൾ മുതൽ പ്രതിപക്ഷം ബഹളം തുടങ്ങിയിരുന്നു. ശേഷമായിരുന്നു ഇറങ്ങിപ്പോക്ക്. കുംഭമേള വിഷയം ഉയർത്തിയായിരുന്നു പ്രതിപക്ഷ ബഹളം.

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയുളള ലോണ്‍ പരിധി ബജറ്റിൽ ഉയര്‍ത്തിയിട്ടുണ്ട്. മൂന്ന് ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമാക്കിയാണ് ഉയര്‍ത്തുക. പയ‍‍‌‍ർ വർ​​ഗ്ഗങ്ങളുടെ ഉദ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ പ്രധാനമന്ത്രി ധന് ധന്യ കൃഷി യോജന വിപുലമാക്കും. എംഎസ്എംഇയുടെ ക്രെഡിറ്റ് ഗ്യാരണ്ടി പരിധി 5 കോടി രൂപയിൽ നിന്ന് 10 കോടി രൂപയായും സ്റ്റാർട്ടപ്പുകൾക്ക് 10 കോടി രൂപയിൽ നിന്ന് 20 കോടി രൂപയായും വർദ്ധിപ്പിച്ചു. നന്നായി പ്രവർത്തിക്കുന്ന കയറ്റുമതിക്കാരായ എംഎസ്എംഇകൾക്കുള്ള ടേം ലോണുകൾ 20 കോടി രൂപയായും വർധിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments