ഒരിക്കലും മങ്ങാത്ത കൽപ്പന ചൗളയുടെ ഓർമകൾ. 22 വർഷം മുൻപ് ഇതേ ദിനത്തിലാണു ബഹിരാകാശത്തു നിന്നും ഭൂമിയിലേക്കു തിരികെ വന്ന കൊളംബിയ എന്ന നാസയുടെ സ്‌പേസ് ഷട്ടിൽ തീപിടിച്ച് ആകാശത്ത് കത്തി നശിച്ചത്. ഈ ബഹിരാകാശ ദുരന്തത്തിൽ മരിച്ച 7 യാത്രികരിൽ ഒരാൾ കൽപന ചൗളയായിരുന്നു. ബഹിരാകാശത്ത് പോയ ആദ്യ ഇന്ത്യൻ വംശജ.
ദുരന്തം നടക്കുമ്പോൾ 40 വയസ്സായിരുന്നു കൽപനയ്ക്ക്. ഹരിയാനയിലെ കർണാലിൽ ജനിച്ച കൽപന പഞ്ചാബ് എൻജിനീയറിങ് കോളജിൽനിന്നു ബിരുദം നേടി യുഎസിലേക്കു കുടിയേറി 1988 ൽ കൊളറാഡോ സർവകലാശാലയിൽ നിന്ന് എയ്‌റോസ്‌പേസ് എൻജിനീയറിങ്ങിൽ പിഎച്ച്ഡി നേടി.
1997 ൽ ബഹിരാകാശത്തെത്തുന്ന ആദ്യ ഇന്ത്യൻ വംശജയായ വനിതയെന്ന നേട്ടം കൈവരിച്ചു. 2003 ലെ രണ്ടാം യാത്രയ്ക്കുശേഷമുള്ള മടക്കത്തിനിടെയാണു മരണം.