Tuesday, May 6, 2025
HomeNewsടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് നാഴികകല്ല് പിന്നിട്ട് സ്റ്റീവ് സ്മിത്ത്

ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് നാഴികകല്ല് പിന്നിട്ട് സ്റ്റീവ് സ്മിത്ത്

ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് എന്ന നാഴികകല്ല് കടന്ന് ആസ്ട്രേലിയൻ ഇതിഹാസ ബാറ്ററും മുൻ നായകനുമായ സ്റ്റീവ് സ്മിത്ത്. ശ്രീലങ്കക്കെതിരെയുള്ള ഒന്നാം ടെസ്റ്റിലാണ് താരം ഈ നേട്ടം കൈവരിച്ചത്. 9,999 റൺസുമായാണ് താരം ബാറ്റ് ചെയ്യാൻ കളത്തിലിറിങ്ങിയത്. നേരിട്ട ആദ്യ പന്തിൽ തന്നെ സിംഗിൾ എടുത്ത് 10,000 റൺസ് ക്ലബിൽ സ്മിത്ത് സ്ഥാനം പിടിച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് തികക്കുന്ന 15ാം ക്രികറ്ററാണ് സ്മിത്ത്.

ആസ്ട്രേലിയക്ക് വേണ്ടി ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ബാറ്ററാണ് സ്റ്റീവ് സ്മിത്ത്. മുൻ നായകൻമാരായ റിക്കി പോണ്ടിങ്, അലൻ ബോർഡർ, സ്റ്രീവ് വോ എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ച താരങ്ങൾ. അതിവേഗം പതിനായിരം ക്ലബിൽ എത്തുന്ന രണ്ടാമത്തെ ഓസീസ് താരമെന്ന നേട്ടവും സ്മിത്ത് സ്വന്തമാക്കി. 205 ഇന്നിങ്സുകൾ കളിച്ചാണ് സ്മിത്ത് പതിനായിരം റൺസ് നേടിയത്. 196 ഇന്നിങ്സുകളിൽ നിന്ന് പതിനായിരം റൺസ് കണ്ടെത്തിയ പോണ്ടിങ് ആണ് ഒന്നാം സ്ഥാനത്ത്. ടെസ്റ്റിൽ 34 സെഞ്ച്വറികളും 41 അർധ സെഞ്ചുറികളും സ്മിത്ത് ഇതുവരെ നേടിയിട്ടുണ്ട്.

ഏറ്റവും വേഗത്തിൽ 10,000 റൺസ് സ്വന്തമാക്കുന്ന അഞ്ചാമത്തെ താരമാകാനും സ്മിത്തിന് സാധിച്ചു. 195 ഇന്നിങ്സിൽ നിന്നുമാണ് ഇതിഹാസ ബാറ്റർമാരായ ഇന്ത്യയുടെ സച്ചിൻ ടെണ്ഡുൽക്കർ, ശ്രീലങ്കയുടെ കുമാർ സംഗക്കാര, വെസ്റ്റ് ഇൻഡീസിന്‍റെ ബ്രയാൻ ലാറ എന്നിവർ 10,000 റൺസ് നേടിയത്. പോണ്ടിങ് 196 ഇന്നിങ്സിൽ നിന്നും നാഴികല്ലിലെത്തിയപ്പോൾ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡ് 206 ഇന്നിങിസ് കളിച്ചാണ് 10,000 റൺസിലെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments