Friday, May 2, 2025
HomeSportsഫുട്ബോൾ കളിക്കിടെ മെസ്സിയുടെ ആഘോഷ പ്രകടനം: ​​ ആരോപണവുമായി മെക്സിക്കൻ താരം

ഫുട്ബോൾ കളിക്കിടെ മെസ്സിയുടെ ആഘോഷ പ്രകടനം: ​​ ആരോപണവുമായി മെക്സിക്കൻ താരം

ന്യൂയോർക്: മെക്സിക്കൻ ടീമായ ക്ലബ് അമേരിക്കയുമായുള്ള മത്സരത്തിനിടെ ലയണൽ മെസ്സി നടത്തിയ ആഘോഷത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മെക്സിക്കൻ താരം അഡോൾഫോ ബോറ്റിസ്റ്റ. എന്റെ രാജ്യത്തിനെതിരായ നിങ്ങളുടെ നടപടി മെസ്സിയുടെ പ്രൊഫഷണനലിസമില്ലായ്മയും വിദ്യാഭ്യാസമില്ലായ്മയുമാണ് കാണിക്കുന്നതെന്ന് ബോറ്റിസ്റ്റ പ്രതികരിച്ചു.

ഞായറാഴ്ച നടന്ന ഇന്റർമിയാമി-ക്ലബ് അമേരിക്ക സൗഹൃദ മത്സരത്തിനിടെയുള്ള മെസ്സിയുടെ ആഘോഷ പ്രകടനമാണ് ബോറ്റിസ്റ്റയെ ചൊടിപ്പിച്ചത്. മത്സരത്തിനിടെ തനിക്കെതിരെ കൂവിയാർത്ത മെക്‌സിക്കൻ ആരാധകർക്കുള്ള ​മറുപടിയായായിരുന്നു മെസ്സിയുടെ ആംഗ്യം. തനിക്ക് മൂന്ന് ലോകകപ്പുണ്ടെന്നും നിങ്ങൾക്കെന്താണ് ഉള്ളത് എന്നുമാണ് മെസ്സി മെക്സിക്കൻ ആരാധകരോട് ചോദിച്ചത്.

2010 ലോകകപ്പിലെ അർജന്റീന-മെക്സിക്കോ മത്സരത്തിനിടെ മെസ്സിയെ മറികടന്ന് മുന്നേറുന്ന ചിത്രം സഹിതം ബോറ്റിസ്റ്റ ഇൻസ്റ്റ ഗ്രാമിൽ പോസ്റ്റ് ചെയ്തിങ്ങനെ ‘‘ഒരു കളിക്കാരനെന്ന നിലയിൽ നിങ്ങളെ ഞാൻ ബഹുമാനിക്കുന്നു. പക്ഷേ എന്റെ രാജ്യത്തോട് ഇങ്ങനെ ചെയ്തത് താങ്കളുടെ പ്രൊഫഷനലിസമില്ലായ്മയും വിദ്യാഭ്യാസമില്ലായ്മായുമാണ് കാണിക്കുന്നത്’’.

ഞായറാഴ്ച നടന്ന ഇന്റർമിയാമി-ക്ലബ് അമേരിക്ക മത്സരം നിശ്ചിത സമയത്ത് 2-2ന് സമനിലയിൽ അവസാനിച്ചെങ്കിലും ഷൂട്ടൗട്ടിൽ ഇന്റർമിയാമി വിജയിച്ചിരുന്നു. ക്ലബ് അമേരിക്ക ഒരു ഗോളിന് മുന്നിൽ നിൽക്കേ മിയാമിക്കായി മെസ്സി തിരിച്ചടിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു മെസ്സിയുടെ ആഘോഷം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments