തിങ്കളാഴ്ചത്തെ സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി, നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആർലിംഗ്ടൺ ദേശീയ സെമിത്തേരിയിൽ പുഷ്പചക്രം അർപ്പിച്ചു, തുടർന്ന് ഞായറാഴ്ച വാഷിംഗ്ടണിൽ “മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ വിക്ടറി റാലി” നടത്തി.
കറുത്ത ഓവർകോട്ട്, ചുവന്ന ടൈ, കറുത്ത കയ്യുറ എന്നിവ ധരിച്ചെത്തിയ അദ്ദേഹം സൈനികരുടെ ശവകുടീരത്തിൽ പുഷ്പങ്ങൾ അർപ്പിച്ചു. നിയുക്ത വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് അനുഗമിച്ചു. അമേരിക്കയുടെ സുവർണയുഗത്തിലേക്കു നമ്മൾ പ്രവേശിക്കുകയാണെന്നു ട്രംപിന്റെ പ്രസ് സെക്രട്ടറി കരോലൈൻ ലെവിറ്റ് പറഞ്ഞു.
അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും മഹത്തായ നാല് വർഷങ്ങളുടെ വക്കിലാണെന്ന് അദ്ദേഹം തന്റെ സമാപന പ്രസംഗത്തിൽ പറയുന്നു, “അമേരിക്കയെ വീണ്ടും മഹത്തരമാക്കൂ” എന്ന തന്റെ ലക്ഷ്യം പല തവണ ആവർത്തിച്ചുകൊണ്ടിരുന്നു.
“പോരാടുക, പോരാടുക, പോരാടുക”, “വിജയിക്കുക, വിജയിക്കുക, വിജയിക്കുക” എന്ന് ഉറക്കെ ആവർത്തിച്ച് അദ്ദേഹം റാലിയിൽ എത്തിയവരെ ആവേശഭരിതരാക്കി.
വാഷിംഗ്ടൺ ഡിസിയിലെ തിരക്കേറിയ ക്യാപിറ്റൽ വൺ അരീനയിൽ തടിച്ചു കൂടിയ ജനക്കൂട്ടത്തിനെ അഭിസംബോധന ചെയ്ത്, “തിരിച്ചുവരാൻ കഴിഞ്ഞതിൽ താൻ വളരെ ആവേശഭരിതനാണെന്ന്” അദ്ദേഹം പറഞ്ഞു.അമേരിക്കയെ സമ്പന്നവും ആരോഗ്യകരവും ശക്തവും അഭിമാനകരവും സുരക്ഷിതവും മഹത്തരവുമാക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.
ടിക്ടോക്കിനെ തിരികെ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.നാളെ സൂര്യൻ അസ്തമിക്കുമ്പോഴേക്കും “നമ്മുടെ അതിർത്തികളിലെ അധിനിവേശം നിലച്ചിരിക്കും നിയമവിരുദ്ധമായി അതിർത്തി കടന്ന് അമേരിക്കയിൽ എത്തിയവരെ മുഴുവൻ ഏതെങ്കിലും രൂപത്തിൽ അവരുടെ നാട്ടിലേക്ക് മടക്കും. ട്രംപ് പറഞ്ഞുരാജ്യം നേരിടുന്ന എല്ലാ പ്രതിസന്ധികളും ചരിത്രപരമായ വേഗത്തിൽ പരിഹരിക്കുമെന്ന് ട്രംപ് ആവർത്തിച്ചു.എലോൺ മസ്‌ക് വേദിയിൽ ട്രംപിനൊപ്പം ചേർന്നു – ട്രംപ് ഭരണകൂടം “മഹത്തായ കാര്യങ്ങൾ” ചെയ്യുമെന്ന് മസ്ക് ജനക്കൂട്ടത്തോട് പറഞ്ഞു.“പോരാടൂ, പോരാടൂ, പോരാടൂ”, വിജയിക്കൂ, വിജയിക്കൂ, വിജയിക്കൂ” എന്നിവ വാഗ്ദാനം ചെയ്തുകൊണ്ടാണ് നിയുക്ത പ്രസിഡന്റ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്,. വില്ലേജ് പീപ്പിൾ അവതരിപ്പിച്ച സംഗീത പരിപാടിയിൽ ട്രംപ് നൃത്തച്ചുവടുകൾ വച്ചു.