താമ്പ : സാമൂഹ്യ സേവനം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും താമ്പയിലെ മലയാള മനസ്സുകളിൽ ചിര പ്രതിഷ്ഠ നേടിയ മലയാളി അസോസിയേഷൻ ഓഫ് താമ്പ (മാറ്റ്) പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുന്ന പ്രക്രിയ തികച്ചും ജനാധിപത്യ രീതിയിൽ പൂർത്തിയാക്കി.
കാര്യപ്രാപ്തിയും സംഘടനാ മികവും നൈസർഗികമായ കലാവാസനകളും ഒരു സമൂഹത്തിന് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് മാറ്റ് ഇതിനുമുമ്പേ തന്നെ പലതവണ തെളിയിച്ചിട്ടുള്ളതാണ്, പൂർവാധികം ശക്തിയോടുകൂടി അടുത്ത ഒരു കുതിപ്പിന് തയ്യാറെടുക്കുമ്പോൾ സുസജ്ജമായ 2025 കമ്മിറ്റിയെ മാറ്റ് വാർത്തെടുത്തു കഴിഞ്ഞു.
ജോൺ കലോലിക്കൽ (പ്രസിഡണ്ട്), അനഘ ഹരീഷ് (സെക്രട്ടറി) , ബാബു പോൾ (ട്രഷറർ), ബേബി മാക്കിൽ (വൈസ് പ്രസിഡണ്ട്) ഡൊണൽ തങ്കച്ചൻ (ജോയിൻ സെക്രട്ടറി) സുനിൽ മേനോൻ (ജോയിൻറ് ട്രഷറർ), ശിര ഭഗവത്തുള്ള (വുമൺസ് ഫോറം ചെയർ).
എല്ലാ വിഭാഗത്തിലെയും ജനങ്ങളെ ആകർഷിക്കാനുള്ള മാറ്റിന്റെ സവിശേഷത തികച്ചും വ്യത്യസ്തവും എടുത്തുപറയേണ്ടതുമാണ്. സമൂഹത്തിലെ നൈപുണ്യമുള്ള കലാകാരന്മാരെയും സന്മനസ്സുകളെയും തിരിച്ചറിഞ്ഞ് മാറ്റ് അതിൻറെ കർത്തവ്യം യാതൊരു പാകപ്പിഴകളുമില്ലാതെ തികച്ചും ജനാധിപത്യമായ രീതിയിൽ സധൈര്യം നിർവഹിക്കുന്നു.
ഒരു മലയാളി അസോസിയേഷൻറെ ഉത്തരവാദിത്വം എന്താണ് എന്നത് തിരിച്ചറിഞ്ഞു പ്രാവർത്തികമാക്കുന്നതിൽ MAT എന്നും പ്രതിജ്ഞാബദ്ധമാണ്. ഒരുപക്ഷേ ഇതുകൊണ്ടുതന്നെ ആയിരിക്കാം സമൂഹത്തിലെ പ്രതിഭാശാദികളും ഉത്തരവാദിത്വബോധമുള്ളവരും MAT ലേക്ക് ആകർഷിക്കപ്പെടുന്നത്.
MAT -2025 കമ്മിറ്റി ഇനാഗുറേഷൻ ഫെബ്രുവരി 22 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് വാൽറിക്കോയിലെ ക്നാനായ കമ്മ്യൂണിറ്റി സെൻറർ ഹാളിൽ വച്ച് നടത്തപ്പെടും

