ന്യൂയോർക്ക് : കനേഡിയൻ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് കസ്റ്റംസ് നികുതി വർധിപ്പിക്കാനുള്ള നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണള്‍ഡ് ട്രംപിൻ്റെ തീരുമാനത്തിനെതിരെ കാനഡ. ഉല്‍പ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ വർധിപ്പിച്ചാല്‍, അത് അമേരിക്കക്കാരെ സാരമായി ബാധിക്കുമെന്ന് കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളി പറഞ്ഞു.
യുഎസുമായി ‘വ്യാപാര യുദ്ധ’ത്തിന് തയ്യാറാണെന്നും മെലാനി വ്യക്തമാക്കി.സമീപകാലത്ത് കാനഡയും യുഎസും തമ്മില്‍ നടക്കുന്ന ഏറ്റവും വലിയ വ്യാപാരയുദ്ധമായിരിക്കും ഇതെന്നായിരുന്നു വിദേശകാര്യ മന്ത്രി മെലാനി ജോളിയുടെ പ്രസ്താവന. “യുഎസ്സുകാർ ഞങ്ങള്‍ക്കെതിരെ ഒരു വ്യാപാരയുദ്ധം ആരംഭിക്കും. ഇതിനെ പ്രതിരോധിക്കാൻ പരമാവധി സമ്മർദ്ദം ചെലുത്താൻ ഞങ്ങള്‍ തയ്യാറാണ്,” വാഷിംഗ്ടണില്‍ നടന്ന ഒരു വാർത്താ സമ്മേളനത്തില്‍ അവർ പറഞ്ഞു.