Thursday, July 3, 2025
HomeNewsഗോ​പ​ൻ സ്വാ​മി​യെ ​ വീണ്ടും സമാധിയിരുത്തി: ഇത്തവണ മതാചാര്യന്മാരുടെ സാന്നിധ്യത്തിൽ സംസ്കാര ചടങ്ങുകൾ

ഗോ​പ​ൻ സ്വാ​മി​യെ ​ വീണ്ടും സമാധിയിരുത്തി: ഇത്തവണ മതാചാര്യന്മാരുടെ സാന്നിധ്യത്തിൽ സംസ്കാര ചടങ്ങുകൾ

നെ​യ്യാ​റ്റി​ൻ​ക​ര: ക​ല്ല​റ തു​റ​ന്ന് പു​റ​ത്തെ​ടു​ത്ത നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ ഗോ​പ​ൻ സ്വാ​മി​യു​ടെ മൃ​ത​ദേ​ഹം വീണ്ടും സമാധിയിരുത്തി. പോ​സ്റ്റ്മോ​ർ​ട്ടം പൂ​ർ​ത്തിയാക്കിയതിന് പിന്നാലെ​ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാമജപയാത്രയായി വീട്ടിലെത്തിച്ചാണ് സമാധിയിരുത്തിയത്.

മതാചാര്യന്മാരുടെ സാന്നിധ്യത്തിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. പൊളിച്ച കല്ലറക്ക് സമീപം ഇഷ്ടിക കൊണ്ട് പുതിയ സമാധി സ്ഥലം നിർമിച്ചു. ‘ഋഷി പീഠം’ എന്നാണ് പുതിയ സമാധി സ്ഥലത്തിന് പേര് നൽകിയിട്ടുള്ളത്.

ക​ല്ല​റ തുറന്നപ്പോൾ ഇ​രി​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ചു​റ്റും ഭ​സ്മ​വും പൂ​ജാ ദ്ര​വ്യ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു. ഹൃ​ദ​യ ഭാ​ഗം വ​രെ പൂ​ജാ​ദ്ര​വ്യ​ങ്ങ​ൾ നി​റ​ച്ചി​രു​ന്നു. പോ​സ്റ്റ്മോ​ർ​ട്ടം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും ഗോ​പ​ൻ സ്വാ​മി​യു​ടെ മ​ര​ണ​കാ​ര​ണം ഇ​പ്പോ​ൾ കൃ​ത്യ​മാ​യി പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്നാണ് ഫോ​റ​ൻ​സി​ക് സം​ഘം വ്യക്തമാക്കിയത്.

മൃ​ത​ദേ​ഹ​ത്തി​ൽ ക്ഷ​ത​ങ്ങ​ളോ മു​റി​വു​ക​ളോ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. എ​ന്നാ​ൽ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളു​ടെ രാ​സ​പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​ ശേ​ഷം മാ​ത്ര​മേ മ​ര​ണ​കാ​ര​ണം കൃ​ത്യ​മാ​യി പ​റ​യാ​ൻ ക​ഴി​യൂ​വെ​ന്ന്​ ഡോ​ക്ട​ർ​മാ​ർ പൊ​ലീ​സി​നെ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ഗോപൻ സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബത്തെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. സമാധിയായി എന്ന മക്കളുടെയും ഭാര്യയുടെയും മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നാണ് പോസ്റ്റുമോർട്ടത്തിന് ശേഷം പൊലീസ് പറഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments