ഒഹായോയിൽ നടന്ന ഒരു തിരഞ്ഞെടുപ്പ് റാലിയിൽ അനധികൃത കുടിയേറ്റക്കാർക്ക് എതിരെ ആഞ്ഞടിച്ച് റിപ്പബ്ളിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ്. ഒഹായോ പട്ടണത്തിൽ നിന്ന് കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു.ഹെയ്തിയൻ കുടിയേറ്റക്കാർ തങ്ങളുടെ വളർത്തുമൃഗങ്ങളെയും പാർക്കിലെ മൃഗങ്ങളെയും കൊന്നു തിന്നുകയാണെന്ന് എന്ന അടിസ്ഥാനരഹിതമായ അവകാശവാദം അദ്ദേഹം വീണ്ടും ഉന്നയിച്ചു.
“ഞങ്ങൾ സ്പ്രിംഗ്ഫീൽഡിൽ നിന്ന് ആരംഭിക്കാൻ പോകുന്നു, കുടിയേറ്റത്താൽ നഗരം നശിക്കപ്പെട്ടു” ” ട്രംപ് വെള്ളിയാഴ്ച പറഞ്ഞു, കൊളറാഡോയിലെഒരു നഗരവും വെനസ്വേലൻ സംഘത്തിൻ്റെ കൈയിലാണെന്ന് അദ്ദേഹം പരാമർശിച്ചു.
സ്പ്രിംഗ്ഫീൽ ഹെയ്തിയൻ കുടിയേറ്റക്കാർ തങ്ങളുടെ അരുമ മൃഗങ്ങളേയും കുഞ്ഞുങ്ങളേയും കൊന്നു തിന്നുകയാണെന്ന് ട്രംപ് ആരോപിച്ചത് ഗുരുതരമായ സംഘഷങ്ങൾക്ക് കാരണമായിരുന്നു. കഴിഞ്ഞ ദിവസത്തെ പരമാർശത്തോടെ അത് രൂക്ഷമായി. സ്പ്രിങ് ഫീൽഡിൽ സ്കൂളുകളും മറ്റും അടച്ചിട്ടിരിക്കുകയാണ്. അക്രമസക്തമായ ജനക്കൂട്ടം വലിയ സംഘർഷം അഴിച്ചുവിടുമെന്നു പല ഭീഷണികളും ലഭിച്ചതായും ഹെയ്തിയൻ കുടിയേറ്റക്കാർക്ക് എതിരെ നടക്കുന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും സ്പ്രിംഗ്ഫീൽഡ് അധികൃതർ പറയുന്നു.
ആളുകളോട് ശാന്തരായിരിക്കാൻ പ്രസിഡൻ്റ് ബൈഡൻ അഭ്യർഥിച്ചു. ‘ ആരോപണങ്ങൾ വെറും തെറ്റാണ്. ട്രംപ് ഇപ്പോൾ ചെയ്തുതുകൊണ്ടിരിക്കുന്നത് നിർത്തിയേ പറ്റൂ. സമാധാനം തകർക്കുന്ന രീതിയിലുള്ള ആഹ്വാനങ്ങൾ അദ്ദേഹം നിർത്തിയേ പറ്റൂ.. ” ബൈഡൻ പറഞ്ഞു.