കൊച്ചി: നോർത്ത് അമേരിക്കൻ മാധ്യമ പ്രവർത്തകരുടെ ഐക്യത്തിൻ്റെ സംഗമഭൂമിയായും ജന്മനാടിനോടുള്ള ആദരവിൻ്റെ അടയാളമായും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമ പുരസ്കാര ചടങ്ങിന് ഗോകുലം പാർക്ക് കൺവൻഷൻ സെൻ്ററിൽ തുടക്കമായി. പ്രൗഢഗംഭീരമായ പരിപാടി സംഘാടനം കൊണ്ടും പങ്കാളിതം കൊണ്ടും ശ്രദ്ധേയമാണ്. രാഷ്ട്രീയ, മാധ്യമ , കലാരംഗത്തെ പ്രതിഭകളുടെ സംഗമഭൂമിയായും ഈ വേദി മാറി കഴിഞ്ഞു.