Thursday, January 9, 2025
HomeAmericaകൈരളി ഓഫ് ബാള്‍ട്ടിമോറിന് നവനേതൃത്വം

കൈരളി ഓഫ് ബാള്‍ട്ടിമോറിന് നവനേതൃത്വം

ബാള്‍ട്ടിമോര്‍: കൈരളി ഓഫ് ബാള്‍ട്ടിമോര്‍ നവനേതൃത്വം അധികാരമേറ്റു. സംഘടനയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും ആശംസകളും പ്രവര്‍ത്തകര്‍ നേര്‍ന്നു. വേറിട്ട വ്യക്തിത്വങ്ങളും അനുഭവ സമ്പത്തുകൊണ്ട് കരുത്തുറ്റവരുമായ പുതിയ നേതൃനിരയുടെ പ്രവര്‍ത്തനം സംഘടനയെ കൂടുതല്‍ പുരോഗതിയിലേക്ക് നയിക്കുമെന്ന് ഏവരും വിലയിരുത്തി. 2024 ൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച വച്ചാണ് പ്രസിഡൻ്റ് ഡോ. അൽഫോൺസ റഹ്മാൻ പടി ഇറങ്ങുന്നത്. 2026 ൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് ലെഞ്ചി ജേക്കബിനെയും തിരഞ്ഞെടുത്തു.

പുതിയ ഭാരവാഹികൾ

മൈജോ മൈക്കിള്‍സ് (പ്രസിഡന്റ്): ഊര്‍ജസ്വലനായ പ്രവര്‍ത്തകന്‍. എല്ലാ വിഭാഗം ജനങ്ങളേയും ചേര്‍ത്തുകൊണ്ടുപോകാനുള്ള പാടവം. മികച്ച സംഘാടകനാണ് മൈജോ മൈക്കിള്‍സ്. ദീര്‍ഘവീക്ഷണത്തോടെയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സംഘടനയ്ക്കും ഗുണകരമാകുമെന്നതില്‍ സംശയമില്ല.
ഭാര്യ ഡോ. ആനി മൈക്കിള്‍സിന്റെ പിന്തുണയാണ് അദ്ദേഹത്തിന്റെ വിജയങ്ങളുടെ പ്രധാനഘടകം. മാത്യു, ടോം, ജോണ്‍ എന്നി മൂന്നു മക്കളും അദ്ദേഹത്തിനുണ്ട്.

ഓസ്റ്റിന്‍ ആലുവത്തിങ്കല്‍ (വൈസ് പ്രസിഡന്റ്): പുത്തന്‍ ആശയങ്ങളും വേറിട്ട ചിന്തകളുമാണ് ഓസ്റ്റിന്‍ ആലുവത്തിങ്കലിനെ ശ്രദ്ധേയനാക്കുന്നത്. പുരോഗമന ചിന്തകളും അച്ചടക്കത്തോടെയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലിയും സംഘടനയ്ക്ക് പുത്തന്‍ ദിശാബോധം നല്‍കും.

റോഷിത പോള്‍ (സെക്രട്ടറി): അര്‍പ്പണബോധവും എല്ലാ വിഭാഗം ജനങ്ങളേയും ചേര്‍ത്തുപിടിക്കുന്ന പാടവവുമാണ് റോഷിത പോളിനെ ജനകീയയാക്കുന്നത്. പുത്തന്‍ ആശയങ്ങളിലൂടെ സംഘടനയുടെ വളര്‍ച്ചയും അതിലൂടെ സാമൂഹികനന്മയുമാണ് ലക്ഷ്യം വയ്ക്കുന്നത്.
പൊതു ആരോഗ്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ റോഷിത ഭര്‍ത്താവ് സ്റ്റാന്‍ലി ഇട്ടൂണിക്കലിനൊപ്പം മേരിലാന്‍ഡിലാണ് താമസം.

മരിയ തോമസ് (ട്രഷറര്‍): സാമ്പത്തിക വിദഗ്ധ. മികച്ച നേതൃപാടവവും അച്ചടക്കമുള്ള പ്രവര്‍ത്തനരീതിയും. സര്‍ട്ടിഫൈഡ് പ്രഫഷണല്‍ അക്കൗണ്ടന്റായ മരിയ തോമസ് എല്ലാവരുടെയും പ്രിയപ്പെട്ടവളാണ്. ഭര്‍ത്താവ് ആശിഷും രണ്ടുമക്കളുമാണ് മരിയയുടെ വിജയവഴിയിലെ വെളിച്ചം. കൃത്യമായ കണക്കുകൂട്ടലുകളും അതിവേഗത്തിലുള്ള നടപടികളുമാണ് മരിയയെ വേറിട്ട വ്യക്തിത്വമാക്കുന്നത്.

സൂര്യ ചാക്കോ (ജോയിന്റ് സെക്രട്ടറി): അനുഭവപരിജ്ഞാനത്തിന്റെ കരുത്ത്. വേറിട്ട പ്രവര്‍ത്തന ശൈലി, സൂര്യ ചാക്കോ ഏവര്‍ക്കും പ്രിയങ്കരിയാകുന്നത് ഇതുകൊണ്ടുതന്നെയാണ്. കൊച്ചി സ്വദേശിനിയായ സൂര്യ അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി പരിചിതയാണ്. ഭര്‍ത്താവ് ഡോ. എല്‍ദോ ചാക്കോ, മൂന്നു മക്കള്‍ എന്നിവര്‍ക്കൊപ്പം മേരിലാന്‍ഡിലെ പെറി ഹോളിലാണ് താമസം. നെഴ്‌സിംഗ് പ്രാക്ടീസില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് മേരിലാന്‍ഡിന്റെ പ്രസിഡന്റ് എന്ന നിലയിലും ഏവര്‍ക്കും പരിചിതയാണ്.

ബിജോ തോമസ് (ജോയിന്റ് ട്രഷറര്‍): സാമ്പത്തിക രംഗത്തെ അച്ചടക്കവും അനുഭവവും കൈമുതല്‍. അമേരിക്കന്‍ ഫെഡറല്‍ ഗവണ്‍മെന്റ് ഇന്റേണല്‍ റവന്യു സര്‍വീസില്‍ നിന്നുള്ള പ്രവര്‍ത്തി പരിചയം സംഘടനയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നതില്‍ സംശയമില്ല. കൈരളി ഓഫ് ബാള്‍ട്ടിമോര്‍ മുന്‍ വൈസ് പ്രസിഡന്റായിരുന്ന കാലത്തെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സംഘടനയെ കരുത്തുറ്റതാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments